ഉമ്മയെ കാണാന്‍ മഅദനി എത്തുന്നു; ഉപാധികള്‍ കടുപ്പിച്ച് എന്‍ഐഎ, മാധ്യമങ്ങളെ കാണില്ല  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2018 06:25 AM  |  

Last Updated: 30th October 2018 06:25 AM  |   A+A-   |  

madani-

 

 കൊല്ലം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ഇന്ന് ശാസ്താംകോട്ടയിലെത്തും. അര്‍ബുദ ബാധയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുന്ന മാതാവ് അസ്മ ബീവിയെ സന്ദര്‍ശിക്കുന്നതിനായാണ് അദ്ദേഹം എത്തുന്നത്. രാവിലെ 10.15 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി അവിടെ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം കൊല്ലത്തെത്തും.

 കര്‍ശന ഉപാധികളാണ് മഅദനിക്ക് യാത്രാ അനുമതി നല്‍കിയപ്പോള്‍ എന്‍ഐഎ മുന്നോട്ട് വച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചിലവിനായുള്ള പണം മുന്‍കൂറായി കെട്ടിവച്ചു. തിരിച്ചെത്തിയ ശേഷമുള്ള ചിലവുകളും മഅദനി അടയ്‌ക്കേണ്ടി വരും. യാത്രയില്‍ ഒപ്പമുള്ള ഉദ്യോഗസ്ഥരുടെ ഭക്ഷണവും താമസവും മഅദനി നല്‍കണമെന്നും കോടതി വിധിച്ചിരുന്നു.

 ഈ നിയന്ത്രണങ്ങള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഉമ്മയുടെ ആരോഗ്യനില മോശമായതോടെ ഉപാധികള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. പന്ത്രണ്ടംഗ സുരക്ഷാസംഘമാണ് കരുനാഗപ്പള്ളിയിലേക്ക് റോഡ് മാര്‍ഗ്ഗം എത്തുന്നത്.
 മാധ്യമങ്ങളെ കാണുന്നതിനും കേസുമായി ബന്ധപ്പെട്ട കക്ഷികളെ കാണുന്നതിനും രാഷ്ട്രീയക്കാരെ കാണുന്നതിനും വിലക്കുണ്ട്.