എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍ ബിജെപി സമരവേദിയില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 30th October 2018 10:53 AM  |  

Last Updated: 30th October 2018 10:53 AM  |   A+A-   |  

 

തിരുവനന്തപുരം: സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചു മകന്‍ മിലന്‍ ബിജെപി സമരവേദിയില്‍. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ തൈക്കാട് പൊലീസ് ആസ്ഥാനത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ ഉപവാസത്തിലാണ് മിലന്‍ പങ്കെടുക്കുന്നത്. പൊലീസ് അതിക്രമത്തിനെതിരായ നിലപാടിന്റെ ഭാഗമായാണ് സമരപരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് പ്ലസ് ടൂ വിദ്യാര്‍ത്ഥിയായ മിലന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

എന്റെ അപ്പച്ഛന്‍ മാത്രമാണ് കമ്യൂണിസ്റ്റ്. സമരത്തില്‍ പങ്കെടുക്കുന്ന കാര്യം അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു. ഇപ്പോള്‍ അപ്പച്ഛന്‍ അറിഞ്ഞുകാണുമെന്നും മിലന്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ സ്വന്തമിഷ്ട പ്രകാരമാണ് ഇവിടെയെത്തിയത്്. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താത്പര്യമുണ്ട്. എന്നാല്‍ ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മിലന്‍ പറഞ്ഞു. അതേസമയം മിലന്റെ അമ്മയാണ് മകനെ ഇവിടെ കൊണ്ടുവിട്ടതെന്ന് ബിജെപി സംസ്ഥാ അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു