ഗൂഗിള്‍ മാപ്പിന് അറിയില്ലല്ലോ ടാങ്കര്‍ ലോറിയാണെന്ന്; എളുപ്പവഴി കൊടുത്ത എട്ടിന്റെ പണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2018 05:34 AM  |  

Last Updated: 30th October 2018 05:34 AM  |   A+A-   |  

kannur-tanker

ഫോട്ടോ കടപ്പാട് മലയാള മനോരമ

പഴയങ്ങാടി: ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയായിരുന്നു ആ രണ്ട് ടാങ്കര്‍ ലോറികളുടേയും യാത്ര. പക്ഷേ ഗുഗിള്‍ മാപ്പ് ചതിച്ചു. ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയേ എത്തിയ ടാങ്കര്‍ ലോറികള്‍ മണിക്കൂറുകളോളമാണ് പോക്കറ്റ് റോഡില്‍ കുടുങ്ങിയത്. 

ഗൂഗിളിന് അറിയില്ലല്ലോ ടാങ്കര്‍ ലോറിയാണ് വരുന്നത് എന്നാണ് ഇതിനെ ട്രോളി സമൂഹമാധ്യമങ്ങള്‍ പറയുന്നത്. പയ്യന്നൂര്‍ ഭാഗത്തേക്ക് വന്ന രണ്ട് ഗ്യാസ് ടാങ്കര്‍ ലോറികളാണ് കുടുങ്ങിയത്. വീതി തീരെ കുറഞ്ഞ അമ്പുകോളനി റോഡിലാണ് ടാങ്കര്‍ ലോറികള്‍ കുടുങ്ങിയത്. 

കുത്തായ ഇറക്കങ്ങളും, വളവുകളുമുള്ള മേഖലയാണ് ഇത്. ടാങ്കര്‍ ലോറികള്‍ വഴിയരികിലെ മരത്തിലും മറ്റും ഇടിച്ചു. രാത്രി 1.30ടെയാണ് ടാങ്കറുകള്‍ കുടുങ്ങിയത്. പുലര്‍ച്ചെ ടാങ്കര്‍ ലോറികള്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. കെഎസ്ഇബി വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഒടുവില്‍ രാവിലെ എട്ടോടെ ടാങ്കര്‍ ലോറികള്‍ക്ക് ജീവനും കൊണ്ട് ഓടി. മുംബൈയിലേക്കായിരുന്നു ടാങ്കര്‍ ലോറികളുടെ യാത്ര.