തൃശൂര്‍ എടിഎം മോഷണശ്രമം: പ്രതി പിടിയില്‍; പിടികൂടിയത് കള്ളുഷാപ്പില്‍ നിന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2018 12:16 PM  |  

Last Updated: 30th October 2018 12:16 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ചാവക്കാട്: തൃശൂരില്‍ എടിഎം കവര്‍ച്ചാ ശ്രമക്കേസിലെ പ്രതി പൊലീസ് പിടിയിലായി. ചാവക്കാട്ടെ കള്ളുഷാപ്പില്‍ നിന്നാണ് പ്രതി ശ്രാവണിനെ പൊലീസ് പിടികൂടിയത്. ബിഹാര്‍ സ്വദേശിയായ ഇയാളെ ചാവലക്കാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. തൃശൂര്‍ ചാവക്കാട്ട് കടപ്പുറം അഞ്ചങ്ങാടിയിലുള്ള എടിഎമ്മാണ് ഇയാള്‍ തകര്‍ത്തത്. എടിഎമ്മിനുള്ളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 

പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. രാവിലെ പണമെടുക്കാന്‍ എത്തിയവരാണ് എടിഎം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലിസില്‍ അറിയിക്കുകയായിരുന്നു. തൃശൂരില്‍ ഒരുമാസത്തിനിടെ ഇത് നാലാം തവണയാണ് എടിഎമ്മുകള്‍ തകര്‍ക്കപ്പെടുന്നത്.