പട്ടിയെ കല്ലെറിഞ്ഞു, നേരെ വന്ന് കൊണ്ടത് പൊലീസ് ജീപ്പിന്റെ ചില്ലില്‍; ബൈക്കില്‍ കടന്നുകളഞ്ഞ യുവാക്കളെ പൊലീസ് പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2018 05:10 AM  |  

Last Updated: 30th October 2018 05:10 AM  |   A+A-   |  

POLICE

 

കൊല്ലം;​ കല്ലെറിഞ്ഞ് പൊലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ച യുവാക്കളെ പൊലീസ് പിടികൂടി. കൊല്ലം അഞ്ചല്‍ പൊലീസ് സ്റ്റേഷനിലെ ജീപ്പിന് നേരെ കല്ലെറിഞ്ഞ രണ്ട് യുവാക്കളെയാണ് പൊലീസ് സിസിടിവി ക്യാമറയുടെ സഹായത്തോടെ പിടികൂടിയത്. ഇടമുളയ്ക്കല്‍ മതുരപ്പ സ്വദേശി നന്ദു (18), അഞ്ചല്‍ സ്വദേശിയായ പതിനേഴുകാരന്‍ എന്നിവരാണു പിടിയിലായത്. എന്നാല്‍ സംഭവം അബദ്ധത്തില്‍ പറ്റിയതാണെന്നാണ് ഇവരുടെ വാദം.

കഴിഞ്ഞ ദിവസം രാത്രിയാണ് പനച്ചവിള- തടിക്കാട് റോഡിലെ വൃന്ദാവനം മുക്കില്‍വച്ച് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. ഈ സമയം അ  ഡീഷനല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ജീപ്പിനുള്ളിലുണ്ടായിരുന്നു. ബൈക്കില്‍ എത്തി കല്ലെറിയുകയായിരുന്നെന്നാണ് കേസ്. 

സംഭവശേഷം ബൈക്കില്‍ കടന്നുകളഞ്ഞ ഇവരെ പിന്തുടര്‍ന്നെങ്കിലും കിട്ടിയില്ല. പിന്നീട് ഈ റോഡിലെ സ്ഥാപനങ്ങളിലെയും വീടുകളിലെയും ക്യാമറകള്‍ പരിശോധിച്ചാണു തിരിച്ചറിഞ്ഞത്. എന്നാല്‍ നായയെ എറിഞ്ഞ കല്ല് അബദ്ധത്തില്‍ ജീപ്പിന്റെ ചില്ലില്‍ പതിച്ചെന്നാണു പിടിയിലായവര്‍ പറയുന്നത്. പിടികൊടുത്താല്‍ പ്രശ്‌നമാകുമോ എന്ന് ഭയന്നിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.