പിണറായിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി; ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലായത് പിണറായി മുഖ്യമന്ത്രിയായ ശേഷം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 30th October 2018 06:08 PM  |  

Last Updated: 30th October 2018 06:08 PM  |   A+A-   |  

 

കൊച്ചി:ദേശീയ പാത വികസനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ അഭിനന്ദനം.ദേശീയ പാതവികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. പ്രളയാനന്തരം കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് 700 കോടി രൂപ അനുവദിച്ചതായും നിതിന്‍ ഗഡ്കരി പറഞ്ഞു. 

വികസന പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ഇടപെടലിനാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി താന്‍ നന്ദി പറയുന്നു. പെട്രോളിയം പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇന്ത്യയില്‍ പലയിടത്തും നിലച്ചപ്പോഴും കേരള സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തിലെടുത്തു.സമയ ബന്ധിതമായി പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.കൊച്ചി കപ്പല്‍ ശാലയിലെ പുതിയ െ്രെഡ ഡോക്കിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഗഡ്ക്കരി മുഖ്യമന്ത്രിയെ പ്രശംസിച്ചത്. 

കേരളത്തിനു ലഭിക്കുന്ന വലിയ പിന്തുണയാണ് കേന്ദ്രമന്ത്രിയുടെ ഈ വാക്കുകളെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.1799 കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന െ്രെഡഡോക്കിന്റെ നിര്‍മ്മാണം 2021ല്‍ പൂര്‍ത്തിയാകും.ആന്‍ഡമാന്‍ നിക്കോബാര്‍ അഡ്മിനിസ്‌ട്രേഷനു വേണ്ടി കൊച്ചി കപ്പല്‍ ശാല നിര്‍മ്മിച്ച രണ്ട് യാത്രാ കപ്പലുകളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.