രഥയാത്ര ഹിന്ദു വിശ്വാസികളുടെ ഐക്യമാകും; എന്‍എസ്എസിനെ ആരും പ്രതിക്കൂട്ടിലാക്കേണ്ടെന്ന് തുഷാര്‍ വെള്ളാപ്പളളി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 30th October 2018 10:26 AM  |  

Last Updated: 30th October 2018 10:29 AM  |   A+A-   |  

amit-shah-and-thushar-vellappally-2

 

ആലപ്പുഴ: ശബരിമല വിഷയത്തില്‍ ഹിന്ദു വിശ്വാസികളുടെ ഐക്യമാണ് രഥയാത്രയില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന്  ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. വെള്ളാപ്പള്ളി നടേശനും എസ്എന്‍ഡിപിയും ഭക്തരോട് ഒപ്പമാണ്. മതേതരത്വം പറയാന്‍ ഇരുമുന്നണികള്‍ക്കും അവകാശമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

കാസര്‍കോഡ് നിന്ന് പമ്പ വരെയുള്ള രഥയാത്ര വളരെ അച്ചടക്കത്തോടെ മാത്രമാകും മുന്നേറുക. വിശ്വാസികളുടെ വികാരം അധികാരികളെ അറിയിക്കുക എന്നതാണ് രഥയാത്രയുടെ ലക്ഷ്യം. ഇക്കാര്യത്തില്‍ നിയമസഭയാണ് പ്രമേയം പാസാക്കേണ്ടത്. ്അല്ലാത്ത പക്ഷം കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ അധികാരത്തില്‍ കയ്യിട്ടെന്ന് ഇവര്‍ തന്നെ പ്രചാരം നടത്തും. ഇക്കാര്യത്തല്‍ വിശ്വാസികളെ അടിച്ചൊതുക്കി പ്രശ്‌നമുണ്ടാക്കാനാണ് പിണറായി സര്‍്ക്കാര്‍ തയ്യാറാകുന്നത്. 

ശബരിമലയ വിഷയവുമായി ബന്ധപ്പെട്ട് എന്‍എസ്എസിനെ പ്രതിക്കൂട്ടിലാക്കേണ്ടതില്ല. എന്‍എസ്എസ് സ്വീകരിച്ച നിലപാടില്‍ എന്ത് തെറ്റാണ് ഉള്ളത്. എസ്എന്‍ഡിപിയുമായി വിശ്വാസികള്‍ക്കൊപ്പമാണെന്ന് ജനറല്‍ സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വെള്ളാപ്പള്ളിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. യുഡിഎഫില്‍ മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസുമാണ് പ്രബല ശക്തികള്‍. ഇവരെ ഒപ്പം നിര്‍ത്തുമ്പോള്‍ യുഡിഎഫ് എങ്ങനെ മതേതരത്വം പറയാനാകും. മഅ്ദനിയെ കൂട്ടുപിടിക്കുമ്പോള്‍ എല്‍ഡിഎഫിന് ഇത്തരം അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.