രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാത്ത കെപിസിസി പിരിച്ചുവിടണം: കോടിയേരി ബാലകൃഷ്ണന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2018 05:21 PM  |  

Last Updated: 30th October 2018 05:21 PM  |   A+A-   |  


 
രാഹുല്‍ ഗാന്ധിയുടെ ശബരിമല പ്രസ്താവന അംഗീകരിക്കാത്ത കെപിസിസി പിരിച്ചുവിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ ഗാന്ധിയാണോ രാഹുല്‍ ഈശ്വറാണോ നേതാവെന്ന് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

സ്ത്രീകളും പുരുഷന്‍മാരും തുല്യരാണ്. അവര്‍ക്ക് എവിടേയും പോകാന്‍ അനുമതിയുണ്ടാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നുമാണ് രാഹുല്‍ പറഞ്ഞത്. എഐസിസിയും രാഹുലിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ കെപിസിസി ഈ നിലപാട് അംഗീകരിച്ചില്ല. ശബരിമല യുവതി പ്രവേശനത്തില്‍ ഏറെ ആലോചിച്ചെടുത്ത നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിന്റേതും യുഡിഎഫിന്റേതുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വിശ്വാസികളുടെ വികാരം മാനിച്ച് ഇങ്ങനെയൊരു നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും അതു മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടി നശിക്കുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. വിശ്വാസികളെ ഒപ്പം നിര്‍ത്താനായില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ വാട്ടര്‍ ലൂ ആകും.

ശബരിലയില്‍ ബിജെപി നേട്ടമുണ്ടാക്കുന്നത് അനുവദിക്കരുത്. ഭക്തതരെ കൂടെ നിര്‍ത്തണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു.