വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമണം ഉറങ്ങിക്കിടക്കുമ്പോള്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2018 07:37 AM  |  

Last Updated: 30th October 2018 07:39 AM  |   A+A-   |  

കണ്ണൂര്‍: വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ആദിവാസി വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 55 ആം ബ്ലോക്കിലെ കരിയത്തന്റെ ഭാര്യ ജാനു(ദേവു- 55) ആണ് കൊല്ലപ്പെട്ടത്.

 രാത്രി കൃഷിയിടത്തിലേക്കിറങ്ങിയ കാട്ടാന സമീപമുള്ള ഷെഡ് തകര്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.