ശബരിമല സംഘര്‍ഷം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കാനാവില്ല; സര്‍ക്കാരിന്റെ വിവേചനാധികാരമെന്ന് ഹൈക്കോടതി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 30th October 2018 11:59 AM  |  

Last Updated: 30th October 2018 11:59 AM  |   A+A-   |  

high_court

 

കൊച്ചി: ശബരിമല സംഘര്‍ഷത്തെ കുറിച്ച് ഏത് തരത്തിലുള്ള അന്വേഷണം നടത്തണമെന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമതിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയ ജ്യുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

അന്വേഷണത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനം എടക്കാന്‍ സ്വാതന്ത്ര്യമുണ്ട്. സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ ഇടപെടാന്‍ കോടതിക്ക് പരിമിതിക്ക് ഉണ്ട്. ഇത് സംബന്ധിച്ച്  സര്‍ക്കാരിന് മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ശബരിമലയില്‍ ഉണ്ടായ അക്രമത്തില്‍ ചില ഗൂഢാലോചനകള്‍ നടന്നെന്നും ക്രമസമാധാനം തകരുന്ന സാഹചര്യമാണ് ഉണ്ടായയെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.