ശബരിമല സംഘര്‍ഷം: ഇതുവരെ അറസ്റ്റിലായത് 3557പേര്‍; ഇനി പിടികൂടാനുള്ളത് ജാമ്യമില്ലാ വകുപ്പ് ചുമത്തിയ 350പേരെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2018 10:11 AM  |  

Last Updated: 30th October 2018 10:11 AM  |   A+A-   |  

 

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിന് എതിരായ സമരത്തില്‍ ആക്രമണം അഴിച്ചുവിട്ടവരെ അറസ്റ്റ് ചെയ്യുന്ന പൊലീസ് നടപടി അന്തിമ ഘട്ടത്തിലേക്ക്. ഇതുവരെ 3557പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 531 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത 350പേര്‍ ഒളിവിലാണെന്നും ഇവരെ ഉടനെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ മാത്രം 52പേരാണ് അറസ്റ്റിലായത്. 


പൊതുമുതല്‍ നശിപ്പിക്കുക, പൊലീസുകാരെ ആക്രമിക്കുക, സ്ത്രീകളെ ആക്രമിക്കുക,  സംഘം ചേര്‍ന്ന് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റം ചെയ്തവരെയാണ് റിമാന്‍ഡ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയും, വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് അവര്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയുമാണ്് ജാമ്യമില്ലാ വകുപ്പ് പ്രകാരം റിമാന്‍ഡ് ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കി.