ശബരിമല സമരം ശക്തമാക്കാനുറച്ച് ബിജെപി; പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ശ്രീധരന്‍പിള്ളയുടെ ഉപവാസം ഇന്ന്
By സമകാലികമലയാളം ഡെസ്‌ക് | Published: 30th October 2018 07:11 AM |
Last Updated: 30th October 2018 07:13 AM | A+A A- |

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഇന്ന് തിരുവനന്തപുരം വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ഉപവാസ സമരം നടത്തും.
രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് ശ്രീധരന്‍പിള്ള ഉപവാസം നടത്തുന്നത്. മറ്റ് ജില്ലകളില്‍ എസ്പി ഓഫീസിനു മുന്നിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. സമരത്തിന്റെ ഭാഗമായി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള കാസര്‍കോഡ് മുതല്‍ പമ്പ വരെ രഥ യാത്ര നയിക്കും. അടുത്ത മാസം എട്ടുമുതലാണ് യാത്ര. കാസര്‍കോഡ് മധുര്‍ ക്ഷേത്രത്തില്‍ തുടങ്ങി, പമ്പയില്‍ യാത്ര അവസാനിക്കും. കണ്ണൂരില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം