സംഘമിത്രങ്ങളേ...പി.കെ ഷിബു നിങ്ങളുടെ സങ്കല്‍പത്തിലെ നൈഷ്ഠിക ബ്രഹ്മചാരിയല്ല; സംഘപരിവാറിനെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2018 11:03 AM  |  

Last Updated: 30th October 2018 11:03 AM  |   A+A-   |  

 

ന്നെ പി.കെ ഷിബു എന്ന് വിളിച്ചു പരിഹസിക്കുന്ന സംഘപരിവാറിന് മറുപടിയുമായി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്.  പ്രിയ സംഘമിത്രങ്ങളേ...പി.കെ ഷിബു 'നിങ്ങളുടെ സങ്കല്‍പത്തിലെ'നൈഷ്ഠിക ബ്രഹ്മചാരിയല്ല. പി.കെ ഷിബുവിന്റെ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള യുവതികള്‍ക്ക് പ്രവേശനമുണ്ട്. പി.കെ ഷിബുവിനെ ചിലപ്പോള്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണയോടും പുഷ്‌കലയോടും സത്യകനോടുംകൂടി കണ്ടേക്കാം. പി.കെ ഷിബു സന്ദീപാനന്ദഗിരിയില്‍ വിലയം പ്രാപിച്ചെങ്കിലും സംഘികള്‍ നോക്കുമ്പോള്‍ ഇത്തരത്തിലുള്ള പി.കെ ഷിബുവിനെയാണുകാണുക എന്നതാണ് ഇതിന്റെ കാരണം.എന്നാല്‍ മനുഷ്യര്‍ നോക്കുമ്പോള്‍ സ്വാമി സന്ദീപാനന്ദ ഗിരിയെ സാളഗ്രാമം ആശ്രമത്തില്‍ കാണാം. ധ്വജ പ്രണാമം-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

സന്ദീപാനന്ദ ഗിരിയുടെ ശരിക്കുള്ള പേര് പി.കെ ഷിബുവാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സംഘപരിവാര്‍ പ്രചാരണം നടത്തുന്നുണ്ട്. ഒരു ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപയാണ് സന്ദീപാന്ദഗിരിയുടെ പേര് ഷിബുവാണ് എന്ന് പറഞ്ഞത്. ഇദ്ദേഹത്തിന്റെ ആശ്രമം ആക്രമിക്കപ്പെട്ടതിന് പിന്നാലെ സന്ദീപാനന്ദഗിരിയെ പി.കെ ഷിബുവെന്നാക്കി സംഘപരിവാര്‍ പരിഹാസ പ്രചാരണം തുടങ്ങി.ഇതിനെതിരെ നിരവധിപേര്‍ രംഗത്ത് വന്നിരുന്നു. 

ഇതിനെതിരെ സംഗീത സംവിധായകന്‍ ബിജിബാല്‍ എഴുതിയ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഷിബു' എന്നത് മറ്റൊന്നുമല്ല 'ശിവ' എന്നാണ്. പൂര്‍വാശ്രമത്തില്‍ തുളസീദാസ് എന്ന് പേരുള്ള സന്ദീപാനന്ദഗിരിയെ എതിരാളികള്‍ വിളിക്കുന്നത് അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേര് ഷിബു. ശാസ്താവിന്റെ ഓരോ ലീലകള്‍' എന്ന് അദ്ദേഹം കുറിച്ചിരുന്നു.