ആഢ്യനായര്‍ കുടുംബത്തില്‍ പിറന്ന തന്റെ ഭാര്യ മരിച്ചപ്പോള്‍ മകനെപ്പോലെ ബലി കര്‍മ്മം നടത്തിയത് താഴ്ന്ന ജാതിയില്‍ പിറന്നവന്‍: ടി പത്മനാഭന്‍

ആഢ്യനായര്‍ കുടുംബത്തില്‍ പിറന്ന തന്റെ ഭാര്യ മരിച്ചപ്പോള്‍ മകനെപ്പോലെ ബലി കര്‍മ്മം നടത്തിയത് താഴ്ന്ന ജാതിയില്‍ പിറന്നവന്‍: ടി പത്മനാഭന്‍
ആഢ്യനായര്‍ കുടുംബത്തില്‍ പിറന്ന തന്റെ ഭാര്യ മരിച്ചപ്പോള്‍ മകനെപ്പോലെ ബലി കര്‍മ്മം നടത്തിയത് താഴ്ന്ന ജാതിയില്‍ പിറന്നവന്‍: ടി പത്മനാഭന്‍

കണ്ണൂര്‍: എത്രയോ കൊല്ലങ്ങള്‍ക്ക് മുന്‍പ് കേരളത്തെ ഭ്രാന്താലയമെന്നാണ് മഹാനായ ഒരു ഭാരതപുത്രന്‍ വിശേഷിപ്പിച്ചതെങ്കില്‍  ഭ്രാന്ത് മൂത്ത് നട്ടപ്രാന്തിന്റെ നടുവിലാണ് ഇന്നത്തെ കേരളമെന്ന് കഥാകൃത്ത് ടി പത്മനാഭന്‍ പറഞ്ഞു. കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭ്രാന്താലയമെന്ന സ്വാമി വിവേകാനന്ദന്റെ പ്രയോഗത്തെ നിരാകരിക്കുംവിധത്തിലാണ് ഇവിടെ നവോത്ഥാന പ്രസ്ഥാനം രൂപം കൊണ്ടത്. ശ്രീനാരായഗുരുവായിരുന്നു അതിന്റെ മുന്‍പന്തിയില്‍. അരുവിപ്പുറത്ത് ക്ഷേത്രം നിര്‍മ്മിച്ചതിനെതിരെ സാമുദായിക മേലാളന്‍മാര്‍ ക്ഷുഭിതരായപ്പോള്‍ അദ്ദേഹം പറഞ്ഞത് താന്‍ സൃഷ്ടിച്ചത് ഈഴവ ശിവനെയാണെന്നായിരുന്നു. അതിനുശേഷം നാം കേരളത്തില്‍ കണ്ടത് ഒരു മുന്നേറ്റമാണ്.

മനുഷ്യനെയും സകലചരാചരങ്ങളെയും ഒന്നായി കണ്ട മഹര്‍ഷിയായിരുന്നു ചട്ടമ്പി സ്വാമി. ആലത്തുര്‍ സിദ്ധാശ്രമം ഗുരു, വാഗ്ഭടാനന്ദന്‍, തുടങ്ങിയവരുടെ സംഭാവനയും എടുത്തുപറയണം. ഇക്കൂട്ടത്തിലെ മഹാനായ മറ്റൊരു ആചാര്യനാണ് മന്നത്ത് പത്മനാഭന്‍. വിമോചനസമരനായകനെന്നതിനപ്പുറം അയിത്തത്തിനും ജാതിയതയ്ക്കുമെതിരെ ഇന്നത്തെ തലമുറയ്ക്കും ചിന്തിക്കാനാകാത്ത പ്രവര്‍ത്തനം നടത്തിയ മറ്റൊരു മന്നത്ത് പത്മനാഭനുണ്ട്. ജി സുകുമാരന്‍ നായരെ അളക്കുന്ന അളവുകോല്‍ കൊണ്ട് അളക്കാനാകാത്ത വ്യക്തിത്വം.

ഇവരൊക്കെ നല്‍കിയ ഊര്‍ജ്ജമാണ് ചെറുപ്പം മുതല്‍ ജാതി ബോധം നിരര്‍ത്ഥകമാണെന്ന് ചിന്തിക്കാന്‍ തന്നെ പ്രാപ്തനാക്കിയത്. ആഢ്യനായര്‍ കുടുംബത്തില്‍ പിറന്ന തന്റെ ഭാര്യ മരിച്ചപ്പോള്‍ മകനെപ്പോലെ ബലികര്‍മ്മം നടത്തിയത് താഴ്ന്ന ജാതിയില്‍ പിറന്ന തന്റെ സന്തതസഹചാരി രാമചന്ദ്രനാണെന്നും താന്‍ മരിച്ചാലും കര്‍മം നിര്‍വഹിക്കുക രാമചന്ദ്രന്‍ തന്നെയായിരുക്കുമെന്നും പത്മനാഭന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com