കണ്ഠരര് മഹേശ്വരരുടെ കേസുകള്‍ നടത്തിയതും ആശയങ്ങള്‍ പ്രചരിപ്പിച്ചതും രാഹൂല്‍ ഈശ്വര്‍; പിന്നില്‍ നിന്ന് കുത്തുന്നത് നല്ലതല്ല: ദേവകി അന്തര്‍ജനം

പിന്നില്‍ നിന്ന് കുത്തുന്നതും കരിവാരി തേയ്ക്കുന്നതും നല്ലതല്ല-ദേവകിഅന്തര്‍ജനം
കണ്ഠരര് മഹേശ്വരരുടെ കേസുകള്‍ നടത്തിയതും ആശയങ്ങള്‍ പ്രചരിപ്പിച്ചതും രാഹൂല്‍ ഈശ്വര്‍; പിന്നില്‍ നിന്ന് കുത്തുന്നത് നല്ലതല്ല: ദേവകി അന്തര്‍ജനം

കൊച്ചി: രാഹുല്‍ ഈശ്വറിന് തന്ത്രികുടുംബവുമായി ബന്ധമില്ലെന്നും പ്രസ്താവനകളും മറ്റും തങ്ങളുടെ നിലപാടല്ലെന്നും പറഞ്ഞ് രംഗത്തെത്തിയ താഴ്മണ്‍ കുടുംബത്തിന് മറുപടിയുമായി കണ്ഠരര് മഹേശ്വരരുടെ ഭാര്യയും രാഹുലിന്റെ മുത്തശ്ശിയുമായ ദേവകി അന്തര്‍ജനം. രാഹുലിന് എതിരെ ഉയര്‍ന്ന മീ ടൂ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തിലാണ് ദേവകി അന്തര്‍ജനം രാഹുലാണ് കണ്ഠരര് മഹേശ്വരരുടെ നിലപാടുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ എത്തിച്ചത് എന്ന് പറഞ്ഞിരിക്കുന്നത്. 

ഞാന്‍ ദേവകി അന്തര്‍ജനം, കണ്ഠരര് മഹേശ്വരരുടെ പത്‌നിയാണ്. ഏറ്റവും അധികം അയ്യപ്പനെ പൂജിക്കാന്‍ അവസരം ലഭിച്ച മഹേശ്വരരുടെ മൂന്നു മകളാണ് മോഹന്‍,മല്ലിക,ദേവിക. മോഹന്റെ മകനാണ് മഹേഷ്. മല്ലികയുടെ മകന്‍ രാഹുല്‍ ഈശ്വര്‍, ദേവികയുടെ മകന്‍ സന്ദീപ്,മകള്‍ ശ്രീലക്ഷ്മി. എനിക്ക് എല്ലാ മക്കളും കൊച്ചുമക്കളും ഒരുപോലെയാണ്. എന്റെ ഭര്‍ത്താവിനും അങ്ങനെതന്നെയാണ്. പൗത്രന്‍മാരില്‍ പ്രായത്തില്‍ മൂത്തതും സാമൂഹ്യ കാര്യങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നതുമായ രാഹുല്‍ ഈശ്വര്‍ വഴിയാണ് മഹേശ്വരര് കോടതികളിലുള്ള ഇടപെടലുകളുംു കാഴ്ചപ്പാടുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തിരുന്നത്. രാഹുല്‍ ഒരു സ്ഥാനവും ആഗ്രഹിച്ചല്ല കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി ശബരിമലയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. പിന്നില്‍ നിന്ന് കുത്തുന്നതും കരിവാരി തേയ്ക്കുന്നതും നല്ലതല്ല-ദേവകി പറഞ്ഞു. 

രാഹുലിന് എതിരെയുള്ള മീ ടൂ ആരോപണം കള്ളമാണെന്ന് ഭാര്യ ദീപ പറഞ്ഞു. 2002മുതല്‍ വ്യക്തിബന്ധത്തിലായിരുന്ന ഞങ്ങള്‍ 2010ലാണ് വിവാഹിതരായത്. മീ ടൂ മൂവ്‌മെന്റിനോട് ബഹുമാനമുണ്ട്. പക്ഷേ വ്യാജ പ്രചാരണങ്ങള്‍ വിശ്വാസ്യത നശിപ്പിക്കുന്നു. ആരോപണമുണ്ടാകുന്നതിന് രണ്ടുവര്‍ഷം മുമ്പ് തന്നെ രാഹുലിനെ പരിചയമുണ്ട്. ആ വീട്ടില്‍ അന്ന് ഒരു ബന്ധുവും ജോലിക്കാരിയുമടക്കം നാലാളുകള്‍ ഉണ്ടായിരുന്നുവെന്നും ദീപ പറഞ്ഞു. 

അയ്യപ്പഭക്തരെ വേട്ടയാടുന്ന സമീപനം പിണറായി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് രാഹുല്‍ പറഞ്ഞു. 3500ലേറേ പേര്‍ അറസ്റ്റിലായതില്‍ ബഹുഭൂരിപകക്ഷവും സാധാരണക്കാരയ ഭക്തരാണ്. അടിയന്തരാവസ്ഥയോട് ഉപമിച്ചാല്‍ തെറ്റ് പറയാന്‍ പറ്റാത്ത അവസ്ഥ. ജാമ്യം ലഭിച്ചതിന് അയ്യപ്പനോട് നന്ദി പറയുന്നു. കൂടുതല്‍ ആരോപണങ്ങള്‍ നവംബര്‍ 5ന് മുമ്പ് പ്രതീക്ഷിക്കുന്നു. ഇതു ശബരിമലയ്ക്ക് എതിരെയുള്ള തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയാണ്. എല്ലാ ആരോപണങ്ങളെയും തള്ളുന്നു. പതിനഞ്ച് വര്‍ഷം മുമ്പ് എനിക്കെതിരെ വന്ന ആരോപണം നിസാരവത്കരിക്കാന്‍ തയ്യാറല്ല. കാരണം, ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ വരുന്ന ശബരിമലയില്‍ തിക്കി തിരക്കി നില്‍ക്കേണ്ടി വരുന്ന സന്നിധാനത്ത് യുവതികളായ ഫെമിനിസ്റ്റുകള്‍ കൂടി പ്രവേശിച്ചാല്‍ പിന്നീട് മീ ടൂ വ്യാജ ആരോപണങ്ങളുടെ ബഹളമായിരിക്കും-രാഹുല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com