നുണയില്‍ കുരുക്കി പൂട്ടാനുള്ള ശ്രമം ശക്തം; സന്ദീപാനന്ദഗിരിയെ ചിന്മയ മിഷന്‍ പുറത്താക്കിയതാണെന്ന പ്രചാരണവും പാളി

ഇപ്പോള്‍ പുറത്തുവരുന്ന പ്രചരണങ്ങള്‍ ചിന്മയ മിഷനുമായി ബന്ധപ്പെട്ടാണ്. ചിന്മയ മിഷന്‍ സന്ദീപാനനന്ദഗിരിയെ പുറത്താക്കിയെന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്
നുണയില്‍ കുരുക്കി പൂട്ടാനുള്ള ശ്രമം ശക്തം; സന്ദീപാനന്ദഗിരിയെ ചിന്മയ മിഷന്‍ പുറത്താക്കിയതാണെന്ന പ്രചാരണവും പാളി

ശയങ്ങള്‍കൊണ്ട് നേരിടാന്‍ കഴിയാതെ വന്നാല്‍ അക്രമണവും നുണപ്രചാരണവും അഴിച്ചുവിടുക എന്നത് പതിവ് കാഴ്ചയാണ്. ശബരിമല വിഷയത്തിലും ഇതിന് വ്യത്യാസമില്ല. നിരവധി നുണ പ്രചരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഫേയ്‌സ്ബുക്കിലും വാട്ട്‌സാപ്പിലും പാറിക്കളിക്കുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ ആദ്യം മുതല്‍ അനുകൂലിക്കുന്ന സ്വാമി സന്ദീപാനന്ദഗിരിയെയാണ് ഇപ്പോള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി നുണപ്രചാരണങ്ങളാണ് ഇതിനോടകം പ്രചരിച്ചത്. 

ഇപ്പോള്‍ പുറത്തുവരുന്ന പ്രചാരണങ്ങള്‍ ചിന്മയ മിഷനുമായി ബന്ധപ്പെട്ടാണ്. ചിന്മയ മിഷന്‍ സന്ദീപാനനന്ദഗിരിയെ പുറത്താക്കിയെന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. എന്നാണ് ഇത് തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതുസംബന്ധിച്ച പുറത്തിറക്കിയ പത്രക്കുറിപ്പാണ് നുണ പ്രചാരണത്തെ പൊളിച്ചത്. ചിന്മയ മിഷനില്‍ നിന്ന് സ്വാമി സ്വന്തം ഇഷ്ടപ്രകാരം പുറത്തു പോയതാണെന്നും പ്രാഗത്ഭ്യവും പ്രതിഭയുമുള്ള വ്യക്തിയുമാണെന്നും ചിന്മയ മിഷന്‍ പറഞ്ഞത്. 

ചിന്മയാ മിഷന് വേണ്ടി സ്വാമി തേജോമയാനന്ദ 2006 ജൂലൈ ആറിനാണ്  പത്ര കുറിപ്പ് ഇറക്കിയത്. ബ്രഹ്മചാരി സന്ദീപ് ചൈതന്യ അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരം ചിന്മയമിഷന്‍ വിടാന്‍ തീരുമാനിച്ച വിവരം ഏവരെയും അറിയിക്കുന്നു. മിഷന് ഏറെ സംഭാവന നല്‍കിയിട്ടുള്ള സന്ദീപ് ചൈതന്യ പ്രാഗത്ഭ്യവും പ്രതിഭയും ഉള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭാവിയിലെ എല്ലാ ഉദ്യമങ്ങള്‍ക്കും ശുഭാശംസകള്‍ നേരുന്നതായും ആ പരസ്യത്തില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com