പ്രസവിച്ചെന്ന് യുവതി; ഗര്‍ഭമില്ലാതെ എങ്ങനെ പ്രസവിക്കുമെന്ന് ആശുപത്രി അധികൃതര്‍; കുഴങ്ങി വീട്ടുകാരും നാട്ടുകാരും

യുവതി പ്രസവവേദനയുമായി ആശുപത്രിയിലെത്തിയതിനെത്തുടര്‍ന്ന് ഡോക്ടര്‍ സ്‌കാനിങ്ങിന് നിര്‍ദ്ദേശിച്ചു. എന്നാല്‍ സ്‌കാനിങ്ങില്‍ ഗര്‍ഭം കണ്ടെത്താനായില്ല
പ്രസവിച്ചെന്ന് യുവതി; ഗര്‍ഭമില്ലാതെ എങ്ങനെ പ്രസവിക്കുമെന്ന് ആശുപത്രി അധികൃതര്‍; കുഴങ്ങി വീട്ടുകാരും നാട്ടുകാരും

തൃശൂര്‍; വീര്‍ത്ത വയറുമായി പ്രസവ വേദനയോടെ ആശുപത്രിയില്‍ എത്തിയ യുവതിയും അവരുടെ പ്രസവവും ഒരു നാടിനെ തന്നെ വട്ടം കറക്കുകയാണ്. പ്രസവിക്കാന്‍ എത്തിയ യുവതി ഗര്‍ഭിണിയായിരുന്നില്ല എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതോടെ ഞെട്ടിയിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും. എന്നാല്‍ ആശുപത്രിയില്‍ താന്‍ പ്രസവിച്ചു എന്നാണ് യുവതി അവകാശപ്പെടുന്നത്. ഇതിനെത്തുടര്‍ന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ തര്‍ക്കമുണ്ടായി. 

ഏങ്ങണ്ടിയൂര്‍ സ്വകാര്യ ആശുപത്രിയിലാണ് സംഭവമുണ്ടായത്. ഏങ്ങണ്ടിയൂര്‍ സ്വദേശിയായ യുവതി പ്രസവവേദനയുമായി ആശുപത്രിയിലെത്തിയതിനെത്തുടര്‍ന്ന് ഡോക്ടര്‍ സ്‌കാനിങ്ങിന് നിര്‍ദ്ദേശിച്ചു. എന്നാല്‍ സ്‌കാനിങ്ങില്‍ ഗര്‍ഭം കണ്ടെത്താനായില്ല. എന്നാല്‍ കുഞ്ഞിനെ നല്‍കണമെന്ന ആവശ്യവുമായി യുവതിയുടെ സഹാദരനടക്കമുള്ള ബന്ധുക്കളെത്തി ആശുപത്രിയില്‍ ബഹളം വെക്കുകയായിരുന്നു. 

വേദനയെത്തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് കയറ്റിയ യുവതിയുടെ വയറ്റില്‍ നിന്നും വെള്ളം മാത്രമാണ് ലഭിച്ചതെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും തങ്ങള്‍ക്ക് കുട്ടിയെ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബന്ധുക്കളുടെ ബഹളം. എന്നാല്‍ സ്ത്രീ ഗര്‍ഭിണിയേയല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് പൊലിസെത്തി യുവതിയെ തൃത്തല്ലൂരിലെ കമ്മ്യൂണിറ്റി സെന്ററിലേക്ക് കൂടുതല്‍ പരിശോധനക്കായി പറഞ്ഞു വിട്ടു. ഇവിടത്തെ പ്രാഥമിക പരിശോധനയില്‍ പ്രസവത്തിന്റെതായ ലക്ഷണങ്ങള്‍ കാണാത്തതിനെത്തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളജിലേക്ക് അയച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com