'അവള്മാരൊക്കെ അഴിഞ്ഞാടി നടക്കുന്നവരല്ലേ പിന്നെ നാണോം മാനോം ഇല്ലല്ലോ' ശബരിമലയില്‍ കയറാന്‍ എത്തിയ അധ്യാപികയ്ക്ക് സ്‌കൂളില്‍ തെറിവിളി

By സമകാലിക മലയാളം ഡെസ്‌ക്ക്  |   Published: 31st October 2018 05:39 AM  |  

Last Updated: 31st October 2018 08:53 AM  |   A+A-   |  

bindhu

 

ബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ശബരിമലയില്‍ കയറാന്‍ എത്തിയ സ്ത്രീകളെ അയ്യപ്പഭക്തരുടെ വേഷത്തിലെത്തിയവര്‍ ആക്രമിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്ക് നേരെയുള്ള അതിക്രമം ഇപ്പോഴും തുടരുകയാണ്. ശബരിമല ദര്‍ശനത്തിന് എത്തിയ അധ്യാപിക ബിന്ദു തങ്കം കല്യാണിക്കാണ് മോശം അനുഭവമുണ്ടായത്. സ്ഥലംമാറ്റം കിട്ടിയതിനെ തുടര്‍ന്ന് അഗളി സ്‌കൂളില്‍ എത്തിയ ബിന്ദുവിനെ തെറിവിളിച്ചും കൂക്കിവിളിച്ചുമാണ് ഒരു വിഭാഗം ആക്ഷേപിക്കുന്നത്.

സ്‌കൂളിന്റെ അകത്തും പുറത്തും തെറിപ്പാട്ടും നാമജപവുമായി ഒരു വിഭാഗം തന്നെ അതിക്ഷേപിക്കുകയാണെന്ന് ഫേയ്‌സ്ബുക് പോസ്റ്റിലൂടെ ബിന്ദു പറയുന്നത്. കുട്ടികളേയും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ജാതി പറഞ്ഞും അസഭ്യം പറഞ്ഞുമാണ് ബിന്ദുവിനെ അക്രമിക്കുന്നത്. സംഭവത്തില്‍ പ്രിന്‍സിപ്പലിനും പിടിഐക്കും പരാതി നല്‍കിയിട്ടുണ്ട്.  

ബിന്ദു തങ്കം കല്യാണിയുടെ ഫേയ്‌സ്ബുക് പോസ്റ്റ്

അഗളി സ്‌കൂളില്‍ ഇന്നലെ ജോയിന്‍ ചെയ്യുന്നതറിഞ്ഞ് തെറിപ്പാട്ടും നാമജപവുമായി എത്തിയവര്‍ ഇന്നലെ മുതല്‍ കുട്ടികളെ ഉപയോഗിച്ചാണ് കൂകിവിളിക്കലും ശരണം വിളിയും (തെറിപ്പാട്ട് പോലെ).. ക്ലാസിനു പുറത്തും അകത്തും ശരണം വിളികള്‍.. സ്റ്റാഫ് റൂമില്‍ നിന്ന് പുറത്തിറങ്ങിയാല്‍, വരാന്തയിലൂടെ നടന്നാല്‍ ഒക്കെ അസഹനീയമായ തെറി വിളിപോലെ ശരണം വിളി.. പ്രിന്‍സിപ്പാളിനും പിടിഎയ്ക്കും പരാതി നല്‍കി.. ഭൂമിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ വന്ന കമല്‍ മോളേയും കൂട്ടി ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ഗേറ്റിലെ നാമജപക്കാര്‍ ശരണം വിളിക്കിടയിലൂടെ പറഞ്ഞത് കണ്ട വേശ്യകളെയൊന്നും ഇവിടെ പഠിപ്പിക്കാന്‍ സമ്മതിക്കില്ല എന്നാണ്.. പിന്നെ ചിലരുടെ സംശയം അവളേത് ജാതിയാണെന്നായിരുന്നു.. പട്ടികജാതിക്കാരിയാണെന്ന് മറ്റൊരു ഭക്തന്‍ ക്ലിയര്‍ ചെയ്തു.. അപ്പോ അവള്മാരൊക്കെ അഴിഞ്ഞാടി നടക്കുന്നവരല്ലേ പിന്നെ നാണോം മാനോം ഇല്ലല്ലോയെന്ന് മറ്റേ ഭക്തന്‍.. കുറേ ലവന്‍മാര്‍ കേറിയിറങ്ങിയിട്ടും അവള്‍ക്ക് കഴപ്പ് തീര്‍ന്നിട്ടില്ലാ അതാ ശബരിമലക്ക് പോയതെന്ന് മൂത്ത ഭക്തന്‍.. (അതിനാണ് പെണ്ണുങ്ങള്‍ ശബരിമലക്ക് പോയതെന്ന് ഞാനിപ്പഴാ അറിഞ്ഞേ.. ക്ഷമിക്കണം ഇതറിഞ്ഞാ പോവില്ലാരുന്നു.. കാരണം അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്ന് എനിക്കറിയാല്ലോ) ഇനി ഭക്തന്‍മാരെ നിങ്ങള്‍ കണ്ടില്ലാന്ന് വേണ്ട.. ദാ പിടിച്ചോ ഫോട്ടം