കണ്‍സഷന്‍ നല്‍കിയില്ല, കെഎസ്ആര്‍ടിസി ജീവനക്കാരനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് വിദ്യാര്‍ഥികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2018 11:00 PM  |  

Last Updated: 31st October 2018 11:00 PM  |   A+A-   |  

ksrtc4

തിരുവനന്തപുരം: കണ്‍സെഷന്‍ അനുവദിക്കാതിരുതിനെ തുടര്‍ന്ന് എടിഒയെ വിദ്യാര്‍ഥികള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ എടിഓ സജീഷാണ് വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

സജീഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപത്തിയഞ്ചോളം വരുന്ന വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘമാണ് എടിഒയെ മര്‍ദ്ദിച്ചതായി പറയപ്പെടുന്നത്. മാരായമുട്ടത്ത് നിന്നും ധനുവച്ചപുരം ഐടിഐയിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് നെയ്യാറ്റിന്‍കരയില്‍ വന്നു പോകുന്നതിനുള്ള കണ്‍സെഷന്‍ അനുവദിച്ചിരുന്നില്ല. 

ഇതിനെതിരെ വിദ്യാര്‍ഥികള്‍ ഏറെ നാളായി പ്രതിഷേധിച്ചു വരികയായിരുന്നു. എടഡിഒയെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ചവരേയും വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി ആരോപണം ഉണ്ട്. ധനുവച്ചപുരം ഐടിഐയിലെ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ആരോപണം.