കളിക്കുന്നതിനിടെ ടിവി മറിഞ്ഞ് പരിക്കേറ്റ ഒന്നരവയസുകാരൻ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2018 09:30 PM  |  

Last Updated: 31st October 2018 09:30 PM  |   A+A-   |  

 

ചെ​റു​തോ​ണി: വീട്ടിൽ ക​ളി​ക്കു​ന്ന​തി​നി​ടെ ടി​വി മ​റി​ഞ്ഞ് ദേ​ഹ​ത്തു​വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു. തോ​പ്രാം​കു​ടി മ​ന്നാ​ത്ത​റ തേ​വ​ല​പു​റ​ത്ത് ടിജെ ര​തീ​ഷി​ന്‍റെ മ​ക​ൻ ജ​യ​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യിരുന്നു സം​ഭ​വം. 

വീ​ട്ടി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ടി​വി മ​റി​ഞ്ഞ് കുട്ടിയുടെ ദേ​ഹ​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി ബുധനാഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്കാ​രം ന​ട​ത്തി. മാ​താ​വ് അ​ർ​ച്ച​ന, സ​ഹോ​ദ​രി പ്രി​യ(​മൂ​ന്ന് വയസ്).