കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രാതല്‍; ഉമ്മന്‍ ചാണ്ടിയുടെ പിറന്നാളാഘോഷം ഇങ്ങനെ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st October 2018 07:21 AM  |  

Last Updated: 31st October 2018 07:21 AM  |   A+A-   |  

 

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് 75ാം ജന്മദിനം. ഈ ദിവസവും എന്നത്തേയും പോലെ തിരക്കോട് തിരക്ക് . രാവിലെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രാതല്‍ കഴിക്കുന്നതില്‍ പിറന്നാളാഘോഷം ഒതുങ്ങും. 

ഇത്രയും കാലത്തിനിടയ്ക്ക് ഇതുവരെ പിറന്നാളാഘോഷങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും ഫോണില്‍ ആശംസ അറിയിക്കും. ഇന്നും പതിവുപോലെ ഔദ്യോഗിക തിരക്കുകളിലായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു.

1943 ല്‍ കരോട്ട വള്ളക്കാലില്‍ ചാണ്ടിയുടെയും ബേബിയുടെയും മകനായി ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍, കോട്ടയം സിഎംഎസ് കോളേജ്, ചങ്ങനാശ്ശേരി എസ്ബി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളില്‍ പഠനം. കെഎസ് യുവിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക്. നിയമസഭയില്‍ നാല്‍പത്തിയെട്ട് വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ഉമ്മന്‍ ചാണ്ടി.  നിലവില്‍ ആന്ധ്രയുടെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറിയായ ഇദ്ദഹം രണ്ട് വട്ടം കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലുണ്ടായിരുന്നു.