ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം; നടപടി ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയെന്ന പരാതിയില്‍ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st October 2018 05:53 PM  |  

Last Updated: 31st October 2018 05:53 PM  |   A+A-   |  

 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് അന്വേഷണം തുടങ്ങി. 

തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ സ്ഥലമാണ് കൈമാറിയത്. ആഭ്യന്തരമന്ത്രിയായിരിക്കെ മന്ത്രി നിയമവിരുദ്ധമായി ഭൂമി  കൈമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. അഭിഭാഷകനായ അനൂപാണ് വിജിലന്‍സിന് പരാതി നല്‍കിയത്.