നവംബർ16 മുതൽ നിലക്കൽ-പമ്പ റൂട്ടിൽ 24 മണിക്കൂറും കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്ന് എ കെ ശശീന്ദ്രൻ; വിമാനത്താവളത്തേയും റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിച്ച് അയ്യപ്പ ദർശന ടൂർ പാക്കേജ്
By സമകാലികമലയാളം ഡെസ്‌ക് | Published: 31st October 2018 10:07 PM |
Last Updated: 31st October 2018 10:07 PM | A+A A- |
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് തീർത്ഥാടനം ആരംഭിക്കുന്ന നവംബർ16 മുതൽ നിലക്കൽ-പമ്പ റൂട്ടിൽ തുടർച്ചയായി കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. എ.സി ബസുകൾ ഉൾപ്പെടെ കെ.എസ്.ആർ.ടി.സിയുടെ 250 ബസ്സുകൾ ചെയിൻ സർവ്വീസിനായി ക്രമീകരിച്ചിട്ടുണ്ട്. നിലക്കൽ മുതൽ പമ്പ വരെ കെ.എസ്.ആർ.ടി.സിക്ക് മാത്രമേ തീർത്ഥാടകരെ വഹിച്ചു കൊണ്ടു പോകാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി കെ.എസ്.ആർ. ടി. സി വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തുക. നവംബർ16 മുതൽ നിലക്കൽ-പമ്പ റൂട്ടിൽ തുടർച്ചയായി സർവീസ് ആരംഭിക്കും. 24 മണിക്കൂറും കെ.എസ്.ആർ.ടി.സി സർവീസ് ഉണ്ടാകും.
അയ്യപ്പ ദർശന ടൂർ പാക്കേജും ഉൾപ്പെടുത്തിയിട്ടുണ്ട്.വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് തീർഥാടകരെ സ്വീകരിച്ച് ശബരിമല ദർശനം കഴിഞ്ഞ് തിരികെ കൊണ്ടുവരുന്ന തരത്തിലാണ് പാക്കേജ്. ഒക്ടോബർ 29 മുതൽ തന്നെ കെ.എസ്.ആർ.ടി.സിയുടെ വെബ്സൈറ്റ് വഴി മുൻകൂർ ബുക്കിങ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു.