നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നൊരു വീഡിയോ കോള്‍, 'മലേഷ്യ'യിലേക്ക് ; പൊളിച്ചടുക്കി പൊലീസ് ,വ്യാജ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2018 06:24 AM  |  

Last Updated: 31st October 2018 06:24 AM  |   A+A-   |  

 

കൊച്ചി: കോളെജ് ക്യാമ്പസുകളില്‍ വ്യാജ റിക്രൂട്ട്‌മെന്റ് നടത്തിയ കേസില്‍ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നേമം സ്വദേശികളായ ശങ്കര്‍, ഭാര്യ രേഷ്മ എന്നിവരാണ് പൊലീസിന്റെ വലയില്‍ കുടുങ്ങിയത്. കൊച്ചിയില്‍ 'കണ്‍സപ്റ്റീവ്‌'  എന്ന പേരില്‍ ഇവര്‍ സ്ഥാപനം നടത്തി വന്നിരുന്നതായും പൊലീസ് പറഞ്ഞു.

 കോളെജുകളിലെത്തി എച്ച് ആര്‍, അക്കൗണ്ട്‌സ് വിഭാഗത്തിലേക്ക് ഒഴിവുണ്ടെന്ന് പറഞ്ഞ് അഭിമുഖം നടത്തുകയാണ് തട്ടിപ്പിന്റെ ആദ്യ പടി. പിന്നീട് ബാങ്ക് അക്കൗണ്ടും സര്‍വ്വീസ് ചാര്‍ജുമായി 1000 രൂപ വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങും. എറണാകുളം ജില്ലയില്‍ മാത്രം മൂന്ന് കോളെജുകളില്‍ നിന്നായി 152 പേരാണ് ഇവരുടെ ചതിയില്‍പ്പെട്ടത്. പണം നല്‍കിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം എത്തി വീഡിയോ കോള്‍ ചെയ്യും. മലേഷ്യയിലേക്ക് പോവുകയാണെന്ന് പറയും. ഇതോടെ ആ കേസ് ഒതുക്കും. 

പരാതിയെ കുറിച്ച് അന്വേഷിച്ചിരുന്ന പൊലീസ് വിരിച്ച വലയില്‍ ഒടുക്കം ഇവര്‍ കുടുങ്ങുകയായിരുന്നു. തമ്മനത്ത് നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്.