'പണം മുടക്കിയാല്‍ എന്താ, ആര്‍എസ്എസ്സുകാരന്റെ വലിപ്പം മോദിജിക്ക് ബോധ്യപ്പെട്ടല്ലോ'; പരിഹാസവുമായി വി.ടി ബല്‍റാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st October 2018 11:57 PM |
Last Updated: 31st October 2018 11:57 PM | A+A A- |
മൂവായിരം കോടി മുതല്‍മുടക്കില്‍ ഗുജറാത്തില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ ഇന്ന് മോദി നാടിന് സമര്‍പ്പിച്ചു. 182 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന പ്രതിമ വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ജനങ്ങള്‍ പട്ടിണി കിടക്കുന്ന രാജ്യത്ത് ഇത്രയും പണം മുടക്കി എന്തിനാണ് പ്രതിമ നിര്‍മിക്കുന്നത് എന്നാണ് വിമര്‍ശകരുടെ ചോദ്യം.ഇതിനോടകം നിരവധി രാഷ്ട്രീയ നേതാക്കളാണ് സ്റ്റാച്യു ഓഫ് യൂണിറ്റിക്കെതിരേ രംഗത്തെത്തിയത്.
ചൈനീസ് നിര്‍മിത വസ്തുക്കള്‍ ഉപയോഗിച്ച് പ്രതിമ നിര്‍മിച്ചതിനെ കളിയാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വി.ടി ബല്‍റാം എംഎല്‍എ. മൂന്നൂറു കോടി പണം മുടക്കിയതുകൊണ്ട് ആര്‍എസ്എസുകാരന്റെ വലിപ്പം എന്താണെന്ന് മോദിജിക്ക് മനസിലായിക്കാണുമെന്നാണ് ബല്‍റാമിന്റെ പോസ്റ്റ്. പ്രതിമയുടെ കാലിന് സമീപം നില്‍ക്കുന്ന മോദിയുടെ ചിത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'രൂപ മൂവായിരം കോടി ചെലവായാലും സാരമില്ല, ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മുമ്പില്‍ ആര്‍എസ്എസുകാരനായ ഒരാളുടെ യഥാര്‍ത്ഥ വലുപ്പമെന്തെന്ന് മോദിജിക്ക് സ്വയം ബോധ്യപ്പെട്ടല്ലോ' ബല്‍റാം കുറിച്ചു.