പ്രീ പ്രൈമറി തൊട്ട് വ്യാപക അഴിമതി ; വിദ്യാഭ്യാസ രംഗത്തെ അഴിമതിയില്‍ വിജിലന്‍സ് ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2018 04:56 PM  |  

Last Updated: 31st October 2018 04:56 PM  |   A+A-   |  


തിരുവനന്തപുരം: സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ രംഗത്തെ അഴിമതിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രീ പ്രൈമറി തൊട്ട് സംസ്ഥാനത്ത് വ്യാപക അഴിമതിയുണ്ട്. പ്രീ പ്രൈമറി  അഡ്മിഷന് 5 ലക്ഷം വാങ്ങുന്നതും, പ്ലസ് വണ്‍ ഡിഗ്രി അഡ്മിഷന് നിശ്ചിത സംഖ്യ വാങ്ങുന്നതിനും എന്താണ് പേര്, അത് അഴിമതി എന്ന് തന്നെയല്ലേ. ഇത് ഇവിടെ മറയില്ലാതെ നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ വിജിലന്‍സ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


സ്വാശ്രയ പ്രൊഫഷണല്‍ കോളെജുകള്‍ വന്നതോടെ  വിദ്യാഭ്യാസ രംഗം പണം സമ്പാദിക്കാനുള്ള മാര്‍ഗമായി മാറി.  ഇതും അഴിമതിയാണ്. ഇതിലൊക്കെ വിജിലന്‍സ് ഇടപെടണമെന്നും മുഖ്യമന്ത്രി  ആവശ്യപ്പെട്ടു. 

എവിടെ അഴിമതി കണ്ടാലും നടപടിയെടുക്കാന്‍ വിജിലന്‍സിന് സ്വാതന്ത്രമുണ്ട്. കേരളത്തില്‍ വിജിലന്‍സിന് സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കാം. ആരും കൈയില്‍ കയറി പിടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.