മഞ്ചേശ്വരം തെരഞ്ഞടുപ്പ് കേസ് പിന്‍വലിക്കില്ല;സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st October 2018 11:04 AM  |  

Last Updated: 31st October 2018 11:10 AM  |   A+A-   |  

bjp-surendran-gnbvn

 

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് ബിജെപി നേതാവും മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. കേസ് പിന്‍വലിക്കുന്നതിന് നിയമതടസ്സങ്ങളുണ്ടെന്നും വിജയിച്ച ആള്‍ മരിച്ചാലും കേസ് പിന്‍വലിക്കാനാവില്ലെന്നും കെ സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് ഡിസംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും.മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന പി.വി. അബ്ദുല്‍ റസാഖ് മരിച്ച സാഹചര്യത്തിലാണ് കേസ് തുടരുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ ഹൈക്കോടതി പരാതിക്കാരനായ സുരേന്ദ്രനോട് ആവശ്യപ്പെട്ടത്.

വിജയിച്ച സ്ഥാനാര്‍ത്ഥി മരിച്ച വിവരം ഗസറ്റില്‍ പ്രസിദ്ധികരിക്കണമെന്ന് കോടതി പറഞ്ഞു. കേസില്‍ കക്ഷി ചേരാന്‍ ആഗ്രഹമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

കള്ളവോട്ടിലൂടെയാണ് അബ്ദുല്‍ റസാഖിന്റെ വിജയമെന്നും, തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ബി ജെ പി നേതാവ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അബ്ദുള്‍ റസാഖ് തെരഞ്ഞടുക്കപ്പെട്ടത്.