മുണ്ട് പൊക്കിക്കാണിച്ച് അസഭ്യം പറഞ്ഞു; വിരമിച്ച ഡിവൈഎസ്പിയോട് അമര്‍ഷം തീര്‍ത്ത് പൊലീസുകാരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2018 11:36 PM  |  

Last Updated: 31st October 2018 11:39 PM  |   A+A-   |  

Kerala_police

സര്‍വീസിലിരിക്കുന്ന സമയത്ത് തനിക്കെതിരെ നടപടി എടുത്തതിന് ഡിവൈഎസ്പി വിരമിച്ചതിന് ശേഷം പകരം വീട്ടി പൊലീസ് ഉദ്യോഗസ്ഥന്‍. ഡിവൈഎസ്പി സര്‍വീസില്‍ നിന്നും വിരമിച്ച് രണ്ട് മാസത്തിന് ശേഷമാണ് മുണ്ട് പൊക്കി കാണിച്ചും അസഭ്യം പറഞ്ഞും പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. 

ഒരു ഇന്‍സ്‌പെക്ടറുടെ മകളുടെ വിവാഹ ചടങ്ങില്‍ വെച്ചായിരുന്നു സംഭവം. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ഡിവൈഎസ്പിയായിരുന്ന ഉദ്യോഗസ്ഥനെയാണ്, ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ പൊലീസുകാരന്‍ പരസ്യമായി അസഭ്യം വിളിച്ചത്. ഈ പൊലീസുകാരന്‍ കൃത്യമായി ഡ്യൂട്ടിക്ക് വരുന്നില്ലെന്ന് ഡിവൈഎസ്പി ഉന്നത ഉദ്യോഗസ്ഥന് പരാതി നല്‍കിയിരുന്നു. 

എസ്പി ഡിവൈഎസ്പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ഈ പൊലീസുകാരന്‍ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് തെളിയുകയും, സിറ്റി ഓഫീസില്‍ നിന്നും ഇയാലെ തിരുവനന്തപുരം റൂറല്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇതിന്റെ അമര്‍ഷമാണ് ഡിവൈഎസ്പി വിരമിച്ചതിന് ശേഷം പൊലീസുകാരന്‍ തീര്‍ത്തത്. എസ്പി മഞ്ജുനാഥിന് വിരമിച്ച ഡിവൈഎസ്പി പരാതി നല്‍കിയിട്ടുണ്ട്.