സംസ്ഥാനത്ത് ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st October 2018 08:02 AM  |  

Last Updated: 31st October 2018 08:02 AM  |   A+A-   |  

 

തിരുവനന്തപുരം: കല്‍ക്കരി ക്ഷാമം, യന്ത്രത്തകരാറ് എന്നിവ മൂലം കേന്ദ്രനിലയങ്ങളില്‍ നിന്നും മറ്റ് സ്വകാര്യനിലയങ്ങളില്‍ നിന്നും ലഭ്യമാകേണ്ട വൈദ്യുതിയില്‍ 500 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുന്നതിനാല്‍ ബുധനാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. വൈകുന്നേരം ആറ് മുതലാണ് നിയന്ത്രണം.

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കൂടുകയാണ്. കഴിഞ്ഞ ദിവസം പീക്ക് ലോഡ് സമയത്തെ ഉപയോഗം 3500 മെഗാവാട്ടിലേറെയായി. തിങ്കളാഴ്ച 200 മെഗാവാട്ടിന്റെ കമ്മിയുണ്ടായിരുന്നുവെങ്കിലും നിയന്ത്രമം വേണ്ടി വന്നില്ല.ഇന്നലെ ഇത് 550ല്‍ എത്തി. കല്‍ക്കരി ക്ഷാമം തുടരുകയും വൈദ്യുതി ഉപയോഗം വീണ്ടും വര്‍ധിക്കുകയും ചെയ്താല്‍ വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരും.