ഇരട്ടക്കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം: ഇരു കൈയും വീശി പ്രതി സബ് ജയിലിലേക്ക് 

നഗരത്തില്‍ ശ്മശാനത്തിനു സമീപം ഒറ്റഷെഡില്‍ തമസിച്ചിരുന്ന ഏലിക്കുട്ടിയും സഹായി പ്രഭാകരനും  2007 ഒക്ടോബര്‍ 3ന് ആണ് കൊല ചെയ്യപ്പെട്ടത്.
ഇരട്ടക്കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം: ഇരു കൈയും വീശി പ്രതി സബ് ജയിലിലേക്ക് 

ത്തനംതിട്ട നഗരത്തെ നടുക്കിയ കൊലപാതകമായിരുന്നു ഏലിക്കുട്ടി, പ്രഭാകരന്‍  ഇരട്ടക്കൊലക്കേസ്. സംഭവത്തിലെ പ്രതി വാഴമുട്ടം കൊടുന്തറ കലതിക്കാട്ട്  അനന്തകുമാറി (23) ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികുറ്റക്കാരനാണെന്ന് അഡീഷനല്‍ ജില്ലാ കോടതി 2 കണ്ടെത്തിയിരുന്നു. ജീവപര്യന്തത്തിനു പുറമേ ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം

ഇരുപതിലധികം ആടുകള്‍ക്കൊപ്പം നഗരത്തില്‍ തമിഴ് വിശ്വകര്‍മ ശ്മശാനത്തിനു സമീപം ഒറ്റഷെഡില്‍ തമസിച്ചിരുന്ന ഏലിക്കുട്ടിയും സഹായി പ്രഭാകരനും  2007 ഒക്ടോബര്‍ 3ന് ആണ് കൊല ചെയ്യപ്പെട്ടത്.

ആടിനെ മോഷ്ടിച്ചതിനു പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിനാണ് ഏലിക്കുട്ടിയെ കൊന്നത്. ഇവരുടെ കഴുത്തില്‍ തോര്‍ത്തു കൊണ്ട് കുരുക്കിട്ട്  ശ്വാസംമുട്ടിച്ച ശേഷം അവശയായപ്പോള്‍ അടുത്തുള്ള അഴുക്കുചാലില്‍ വലിച്ചിട്ട് ചവിട്ടി താഴ്ത്തി. ഇതുകണ്ട് ഓടിയെത്തിയ പ്രഭാകരനെ തെളിവുനശിപ്പിക്കാന്‍  തലയ്ക്കടിച്ചു വീഴ്ത്തി കൊന്നതായാണ് കേസ്. 

ജില്ലാ െ്രെകംബ്രാഞ്ച് ഡിവൈഎസ്പിയുമായ  ആര്‍ സുധാകരന്‍ പിള്ളയുടെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകള്‍ രൂപീകരിച്ച് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. അനന്തകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകാനായി കൈവിലങ്ങും സുരക്ഷിതത്വവുമില്ലാതെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ പൊലീസ് എത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com