ഇവിടെ പാലുകാച്ചല്‍, അവിടെ കല്യാണം; എംഎം മണിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറല്‍

ഇവിടെ പാലുകാച്ചല്‍, അവിടെ കല്യാണം; എംഎം മണിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറല്‍
ഇവിടെ പാലുകാച്ചല്‍, അവിടെ കല്യാണം; എംഎം മണിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറല്‍

കൊച്ചി: ഇന്ന് രാജ്യത്ത് രണ്ട് ഉദ്ഘാടനങ്ങള്‍ നടക്കുന്നുണ്ട്. ഒന്ന് വെറും ഇരുപത് കോടി ചിലവില്‍ സംസ്ഥാന സര്‍ക്കാര്‍ കടലിന്റെ മക്കള്‍ക്കായി നിര്‍മ്മിച്ച് രണ്ട് ബെഡ്‌റൂമുകളുള്ള ഫഌറ്റുകള്‍ 192 കുടുംബങ്ങള്‍ക്ക് കൈമാറുന്നതാണ്. രണ്ടാമത്തത് ഇപ്പോഴും പട്ടിണിയുള്ള ഗുജറാത്തില്‍ 3000 കോടി മുടക്കി നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ സര്‍ദാര്‍ പ്രതിമ പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കുമെന്നുള്ളതാണ്. 

പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും വന്നിട്ടുണ്ട്.എന്തുകൊണ്ട് ഇടതുപക്ഷം ജനപക്ഷമാകുന്നുവെന്ന് ഇതിലും നന്നായി പറയാന്‍ കഴിയില്ലെന്ന് അനുകൂലികള്‍ പറയുമ്പോള്‍ അങ്ങനെ നോക്കുകയാണെങ്കില്‍ എന്തെങ്കിലും നമ്മുടെ രാജ്യത്ത് ചെയ്യാന്‍ പറ്റുമോ. അത് വെറും പ്രതിമയല്ല ഇന്ത്യയിലെ തന്നെ ടോപ്പ് ടൂറിസ്റ്റ് കേന്ദ്രമാകുന്ന ഒന്നാണെന്നാണ് എതിരാളികളുടെ മറുപടി.

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ പുതിയ ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദന വേളയില്‍ പറഞ്ഞത്. ഇന്ത്യയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത് പട്ടേലാണ്, ഗോത്ര വിഭാഗത്തിന്റെ ത്യാഗമാണ് പ്രതിമയെന്നും പ്രധാനമന്ത്രി.

ഗുജറാത്തിലെ കെവാദിയയിലാണ് ഒരുമയുടെ പ്രതിമ എന്ന് പേരിട്ടിരിക്കുന്ന പട്ടേല്‍ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 182 മീറ്റര്‍ ഉയരമുള്ള വെങ്കലപ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്നാണ് കണക്കാക്കപ്പെടുന്നത്. നിര്‍മാണച്ചെലവ് 2900 കോടി രൂപ. ഏകതാ ദിവസ് ആയി ആചരിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്തിലാണ് പ്രതിമയുടെ അനാച്ഛാദനം.

വല്ലഭായിപട്ടേലിന്റെ 143 ആമത് ജന്‍മശതാബ്ദി ദിനത്തിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത്. 182 മീറ്റര്‍ ഉയരത്തില്‍ ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. സ്‌റ്റേജില്‍ ഒരുക്കിയ യന്ത്രസഹായത്തോടെ പ്രധാനമന്ത്രി നര്‍മ്മദ നദിയിലെ ജലവും മണ്ണും പ്രതിമയില്‍ വിര്‍ച്വല്‍ അഭിഷേകവും നടത്തി. ഗാലറിയും മ്യൂസിയവും അടക്കമുള്ള സൗകര്യങ്ങളും പ്രതിമയില്‍ ഉണ്ട്. സമീപത്ത് ഒരുക്കിയ ഐക്യത്തിന്റെ മതിലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ആദിവാസി വിഭാഗങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടെ ആയിരുന്നു പ്രതിമ അനാച്ഛാദനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com