ഒന്‍പത് കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പില്‍, എന്നിട്ടും വീടുകള്‍ തകര്‍ന്നിട്ടില്ലെന്ന് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്‌

ഒന്‍പത് കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പ് വിട്ടിട്ടില്ല എന്നിരിക്കെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
ഒന്‍പത് കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പില്‍, എന്നിട്ടും വീടുകള്‍ തകര്‍ന്നിട്ടില്ലെന്ന് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്‌

കൊച്ചി: പ്രളയം ബാധിച്ച ഇടങ്ങളിലെ വീടുകള്‍ തകര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ സെക്രട്ടറിയെ എംഎല്‍എയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ചേരാനല്ലൂര്‍ പഞ്ചായത്തിലെ വീടുകള്‍ പ്രളയത്തില്‍ തകര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെയായിരുന്നു എംഎല്‍എ ഹൈബി ഈഡന്റെ നേതൃത്വത്തില്‍ പ്രതിഷേധം. 

പ്രളയം ഏറെ നാശം വിതച്ച എറണാകുളത്തെ പ്രദേശങ്ങളില്‍ ഒന്നാണ് ചേരാനല്ലൂര്‍. ചേരാനല്ലൂര്‍ പഞ്ചായത്തില്‍ പൂര്‍ണമായോ, 75 ശതമാനത്തില്‍ അധികമോ തകര്‍ന്ന വീട് ഇല്ലെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ സാക്ഷ്യപത്രം പുറത്തു വന്നതോടെയാണ് പ്രതിഷേധം. 

ജനപ്രതിനിധികള്‍ ശേഖരിച്ച കണക്ക് അനുസരിച്ച് പഞ്ചായത്തിലെ 240ല്‍ അധികം വീടുകള്‍ പൂര്‍ണമായും, 600ലേറെ വീടുകള്‍ ഭാഗീകമായും തകര്‍ന്നിട്ടുണ്ട്. ഒന്‍പത് കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പ് വിട്ടിട്ടില്ല എന്നിരിക്കെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം നല്‍കാന്‍ ആവശ്യപ്പെട്ട് എംഎല്‍എ തദ്ദേശ സ്വയംഭരണ മന്ത്രിയെ സമീപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com