സന്നിധാനത്ത് മൂന്നുദിവസം ഭജന ഇരിക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജി; ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st October 2018 03:40 PM  |  

Last Updated: 31st October 2018 03:40 PM  |   A+A-   |  

 

കൊച്ചി: ശബരിമല സന്നിധാനത്ത് മൂന്നുദിവസം ഭജന ഇരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മൂന്നുദിവസം സന്നിധാനത്തു ഭജന ഇരിക്കാനുള്ള തന്റെ അവകാശത്തെ സര്‍ക്കാര്‍ തടയുകയാണെന്ന് ഹര്‍ജിക്കാരനായ എസ്.പ്രശാന്ത് ആരോപിക്കുന്നു. 

അതേസമയം,ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനു സമയപരിധി നിശ്ചയിക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. സന്നിധാനത്തു 24 മണിക്കൂറില്‍ അധികം തങ്ങരുത് എന്നു നിര്‍ദേശിക്കാന്‍  സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരം ഇല്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ആചാരപരമായ കാര്യങ്ങളില്‍ അന്തിമ തീരുമാനം തന്ത്രിയുടേതാണ് എന്ന് എസ് പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.സമാന ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.