സമുദായ നേതാക്കളുടെ സര്‍ട്ടിഫിക്കറ്റ് പോരാ, ന്യൂനപക്ഷ സംവരണത്തിന് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st October 2018 03:36 PM  |  

Last Updated: 31st October 2018 03:36 PM  |   A+A-   |  

 

കൊച്ചി:  ന്യൂനപക്ഷ സംവരണത്തിന് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. മതത്തിന്റെയോ സമുദായത്തിന്റെയോ നേതാക്കള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും കോടതി നിര്‍ദേശിച്ചു.

സ്വാശ്രയ കോളേജില്‍ പ്രവേശനം നേടിയവര്‍ റവന്യൂ അധികൃതരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ന്യൂനപക്ഷ സംവരണത്തിനുളളില്‍ ഉപജാതി സംവരണമരുതെന്നും കോടതി നിര്‍ദേശിച്ചു. 

സംവരണസര്‍ട്ടിഫിക്കറ്റിന് പണം വാങ്ങുന്നതായി വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.