തമിഴര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കരുത്, സോഷ്യല്‍ മീഡിയ ഒന്നിക്കാനുള്ളതെന്ന് പൊലീസ്

തമിഴര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കരുത്, സോഷ്യല്‍ മീഡിയ ഒന്നിക്കാനുള്ളതെന്ന് പൊലീസ്

തിരുവനന്തപുരം:  വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവും മലയാളിയായ യുവതിയും തമ്മില്‍ നടത്തിയ പ്രതികരണങ്ങള്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിഷയമായി കണ്ട് പ്രചരിപ്പിക്കരുതെന്ന് കേരള പൊലീസ്. ഇത്തരം പ്രവണതകള്‍ അപരിഷ്‌കൃതവും അവിവേകവുമാണെന്നും ഫേസ്ബുക്ക് പേജില്‍ പൊലീസ്  വ്യക്തമാക്കി.  സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ മാത്രമേ ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ ഉപകരിക്കുകയുള്ളുവെന്നും വിവേകത്തോടെ പെരുമാറണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മ്യൂസികലിയുടെ അപ്‌ഡേറ്റഡ് പതിപ്പായ ടിക്ടോക്ക് ആപ്പിലാണ് രണ്ട് സംസ്ഥാനങ്ങള്‍ക്കെതിരായി വിദ്വേഷപ്രചരണം ആരംഭിച്ചത്. പിന്നീട് ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ഇത് പ്രചരിച്ചതോടെയാണ് പൊലീസ് തന്നെ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ജാഗ്രതയോടെ പെരുമാറണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

'വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തില്‍ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇന്ന് മറ്റു പലരും ഏറ്റുപിടിച്ചു കേരളത്തിന്റെയും തമിഴ് നാടിന്റെയും പ്രശ്‌നമായി ചിത്രീകരിക്കുകയും പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചുംകൊണ്ടുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ അപരിഷ്‌കൃതവും അവിവേകവുമാണ്. കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രബുദ്ധവും സംസ്‌കാരസമ്പന്നവുമായ യുവജനങ്ങള്‍ പരസ്പരബഹുമാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തണമെന്നും ഇത്തരം വിഷയങ്ങളില്‍ ജാഗ്രതയോടെ പെരുമാറണമെന്നും അഭ്യര്‍ത്ഥിക്കുന്നു. 
ദയവായി ഇത്തരം വിഡിയോകള്‍ പ്രചരിപ്പിക്കരുത് ...'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com