പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം, പ്രളയത്തെ അതിജീവിക്കാന്‍ സര്‍ക്കാര്‍ ചെലവ് ചുരുക്കുമെന്ന് തോമസ് ഐസക്

അടിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റിവെക്കാനും നിയമനങ്ങള്‍ നിയന്ത്രിക്കാനുമാണ് തീരുമാനം
പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം, പ്രളയത്തെ അതിജീവിക്കാന്‍ സര്‍ക്കാര്‍ ചെലവ് ചുരുക്കുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിത്താണ കേരളം ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്. പുതിയ കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ജനങ്ങളോട് തന്നെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പ്രളയക്കെടതിയെ മറികടക്കാനായി സംസ്ഥാനം ചെലവ് ചുരുക്കാന്‍ ഒരുങ്ങുകയാണ്. അടിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റിവെക്കാനും നിയമനങ്ങള്‍ നിയന്ത്രിക്കാനുമാണ് തീരുമാനം. വാര്‍ഷിക പദ്ധതികളില്‍ മാറ്റം വരുത്തുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 

അടിയന്തരപ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റി വയ്ക്കും. പ്രാധാന്യമനുസരിച്ച് മാത്രമാകും ഇനി നിയമനങ്ങള്‍ നല്‍കുകയെന്നും തോമസ് ഐസക്ക് പറഞ്ഞു. പുനര്‍ നിമാര്‍ണത്തിന്റെ ഭാഗമായി കടുത്ത സാമ്പത്തിക അച്ചടക്കമുണ്ടാകും. ഏതൊക്കെ പദ്ധതികള്‍ മാറ്റിവയ്ക്കാമെന്ന് അതതു വകുപ്പുകള്‍ പരിശോധിക്കണം. 

അനാവശ്യ ചെലവുകള്‍ പരമാവധി ഒഴിവാക്കാനാണ് തീരുമാനം. പുതിയ കാറുകള്‍ വാങ്ങുന്നതിനും നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. വകുപ്പ് മേധാവികള്‍ക്ക് മാത്രം പുതിയ കാറുകള്‍ വാങ്ങാം. മറ്റ് ആവശ്യങ്ങള്‍ക്ക് കാറുകള്‍ വാടകയ്‌ക്കെടുത്താല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com