പ്രളയം: 30,000 എല്‍പിജി സ്റ്റൗവുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് ബിപിസിഎല്‍

പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് 30,000 എല്‍പിജി സ്റ്റൗവുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രമുഖ പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎല്‍
പ്രളയം: 30,000 എല്‍പിജി സ്റ്റൗവുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് ബിപിസിഎല്‍

കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് 30,000 എല്‍പിജി സ്റ്റൗവുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രമുഖ പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎല്‍. കമ്പനിയുടെ സാമൂഹ്യ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍ വഴിയാണ് ഇവ വിതരണം ചെയ്യുകയെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രളയം കനത്ത നാശം വിതച്ച ജില്ലകളായ തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവയ്ക്കാണ് ഇരട്ട ബര്‍ണറുകളുളള സ്റ്റൗവുകള്‍ വിതരണം ചെയ്യുക. പ്രളയത്തില്‍ നിരവധി വീടുകളിലെ എല്‍പിജി സ്റ്റൗവുകള്‍ നശിച്ചതായുളള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവയില്‍ പലതും അറ്റക്കുറ്റപണികള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്തവിധം നശിച്ചിട്ടുണ്ട്. ഇവ കണക്കിലെടുത്ത് ബിപിസിഎല്‍ മുന്നോട്ടുവരുകയായിരുന്നു. ചെന്നൈയിലേയും ന്യൂഡല്‍ഹിയിലേയും സംസ്ഥാനതലത്തില്‍ സ്റ്റൗവുകള്‍ വിതരണം ചെയ്യുന്ന വില്‍പ്പനക്കാരില്‍ നിന്നും ഇവ ശേഖരിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com