പ്രളയക്കെടുതിക്ക് പിന്നാലെ ഇരുട്ടടിയായി പാചകവാതക വില വര്‍ധനയും ; സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 30 രൂപ കൂട്ടി

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 47 രൂപ വര്‍ധിപ്പിച്ച് 1410 രൂപയായി.
പ്രളയക്കെടുതിക്ക് പിന്നാലെ ഇരുട്ടടിയായി പാചകവാതക വില വര്‍ധനയും ; സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 30 രൂപ കൂട്ടി

ന്യൂഡല്‍ഹി : പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഇരുട്ടടിയായി പാചകവാതക വില വര്‍ധനയും. സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന് 30 രൂപയാണ് വര്‍ധിപ്പിച്ചത്. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് ഒരു രൂപയും വര്‍ധിപ്പിച്ചു. 

ഇതോടെ സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ വില 812.50 ആയി മാറി.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 47 രൂപ വര്‍ധിപ്പിച്ച് 1410 രൂപയായി. വില വര്‍ധനയെ തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് അടക്കം വില വര്‍ധിക്കാന്‍ സാധ്യതയേറി. 

അന്താരാഷ്ട്ര വിലയിലെ വ്യതിയാനവും വിദേശ വിനിമയത്തിലെ ചാഞ്ചാട്ടവുമാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. സെപ്തംബര്‍ ഒന്നുമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നതായും ഐഒസി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com