മാറ്റിവെച്ച പരീക്ഷകൾ സെപ്തംബർ പകുതിയോടെ പൂർത്തിയാക്കാനൊരുങ്ങി പി.എസ്.സി

മാറ്റിവെച്ച പരീക്ഷകൾ സെപ്തംബർ പകുതിയോടെ പൂർത്തിയാക്കാനൊരുങ്ങി പി.എസ്.സി

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടർന്ന് മാറ്റിവെച്ച ഓൺലൈൻ, ഒ.എം.ആർ പരീക്ഷകൾ സെപ്തംബർ പകുതിയോടെ പൂർത്തിയാക്കാനൊരുങ്ങി പി.എസ്.സി. ഇതുസംബന്ധിച്ച റീഷെഡ്യൂൾ അന്തിമഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ തന്നെ പരീക്ഷ സംബന്ധിച്ച വിവരങ്ങൾ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിലൂടെയും എസ്.എം.എസ് മുഖേനയും പത്ര ദൃശ്യ മാധ്യമങ്ങൾ വഴിയും അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ആസ്ഥാന, മേഖല, ജില്ലാ ഓഫീസുകളിൽ നടത്താനിരുന്ന എല്ലാ വെരിഫിക്കേഷനുകളും അഭിമുഖങ്ങളും മാറ്റിവച്ച ഡിപ്പാർട്ട്മെന്റ് പരീക്ഷകളും സെപ്തംബർ 21നുള്ളിൽ പൂർത്തീകരിക്കാനാണ് പി.എസ്.സി പദ്ധതിയിട്ടിരിക്കുന്നത്. 

തീവ്ര മഴ പെയ്ത സമയത്തും പ്രമുഖ പരീക്ഷകളൊന്നും തന്നെ പി.എസ്.സി മാറ്റിയിരുന്നില്ല. 18ന് നടത്താനിരുന്ന ഇൻസ്ട്രക്ടർ ഇൻ വിവീങ്, ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള ഡിറ്റേഷൻ ടെസ്റ്റുകളാണ് മാറ്റിവെച്ചിട്ടുള്ളതിൽ ചിലത്. ഇതിന് പുറമെ നിരവധി അഭിമുഖങ്ങളും വകുപ്പ് തല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. വകുപ്പ് തല പരീക്ഷകൾ സെപ്റ്റംബർ 16,18, 21 തീയതികളിലായി നടത്താനാണ് തത്വത്തിൽ ധാരണയായിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com