വെള്ളം കയറിയ വീട് വൃത്തിയാക്കി ; അന്നു തന്നെ തീ കത്തി നശിച്ചു

പ്രളയ ജലം ഇറങ്ങിയതിനെ തുടർന്ന് വീട്ടുകാർ തിരികെ എത്തി വൃത്തിയാക്കിയ വീട് അന്നു തന്നെ തീ കത്തി നശിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ :  പ്രളയ ജലം ഇറങ്ങിയതിനെ തുടർന്ന് വീട്ടുകാർ തിരികെ എത്തി വൃത്തിയാക്കിയ വീട് അന്നു തന്നെ തീ കത്തി നശിച്ചു.  ആലപ്പുഴ ചമ്പക്കുളം പഞ്ചായത്തിലാണ് സംഭവം. ചമ്പക്കുളം ആറാം വാർഡ് കണ്ടങ്കരി ആമ്പക്കാട്ട് ആന്റണി ജോസഫിന്റെ വീടാണ്  പൂർണമായും കത്തിനശിച്ചത്. 

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ചങ്ങനാശേരിയിൽ നിന്നും തകഴിയിൽ നിന്നും അഗ്നിശമനസേനയും നെടുമുടി പൊലീസും നാട്ടുകാരും നാലുമണിക്കൂറോളം പ്രയത്നിച്ച് തീ കെടുത്തിയെങ്കിലും അതിനിടെ എല്ലാം കത്തിച്ചാമ്പലായിരുന്നു. 95 വർഷം പഴക്കമുള്ള വീട്,  പൂർണമായും തേക്കു തടിയിൽ നിർമിച്ചിരുന്ന രണ്ട് അറകളോടുകൂടിയതാണ്. 

രണ്ടായിരത്തോളം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട്ടിലെ അറയിൽ സൂക്ഷിച്ചിരുന്ന നെല്ലും വീടിന്റെ ആധാരം ഉൾപ്പെടെയുള്ള രേഖകളും കത്തി നശിച്ചവയിൽ പെടുന്നു. ഒരു കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നി​ഗമനം.  വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

പ്രളയക്കെടുതിയിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് ആന്റണി ജോസഫും ഭാര്യ ത്രേസ്യാമ്മയും വീട്ടിൽ നിന്നും താമസം മാറിയിരുന്ന‌ു. വാഴാഴ്ച തിരികെ എത്തി വീട് കഴുകി വൃത്തിയാക്കിയെങ്കിലും സമീപത്തുള്ള മകന്റെ വീട്ടിലാണ് ഇവർ അന്തിയുറങ്ങിയത്. അതിനാൽ ആളപായം ഒഴിവായി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com