സംസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയില്‍: ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

രണ്ടു പേരുടെ മരണം എലിപ്പനി കാരണമാണെന്നു സ്ഥിരീകരിച്ചു കഴിഞ്ഞു.
സംസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയില്‍: ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനം കടുത്ത പകര്‍ച്ചവ്യാധി ഭീഷണിയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇതില്‍ ഏറ്റവും രൂക്ഷമായിട്ടുള്ളത് എലിപ്പലിയാണ്. സംസ്ഥാനത്തിതുവരെ ഇതുവരെ 24 പേര്‍ എലിപ്പനി മൂലം മരിച്ചതായി സംശയിക്കുന്നുണ്ട്. രണ്ടു പേരുടെ മരണം എലിപ്പനി കാരണമാണെന്നു സ്ഥിരീകരിച്ചു കഴിഞ്ഞു.

എലിപ്പനി ലക്ഷണങ്ങളുമായി എത്തുന്ന എല്ലാ രോഗികള്‍ക്കും പരിശോധനാഫലത്തിനു കാത്തുനില്‍ക്കാതെ തന്നെ ഡോക്ടര്‍മാര്‍ പ്രതിരോധ മരുന്നു നല്‍കണം. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമേ സ്വകാര്യ ആശുപത്രികളിലും ഇതു കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.

പ്രളയബാധിത മേഖലയിലുള്ളവരും ഏതെങ്കിലും വിധത്തില്‍ ഈ മേഖലകളോടു ബന്ധപ്പെട്ടവരും കടുത്ത ജാഗ്രത പുലര്‍ത്തണം. വെള്ളമിറങ്ങിയതിനു ശേഷം ഇനിയുള്ള 30 ദിവസം സംസ്ഥാനത്തെ സംബന്ധിച്ച് അതീവ നിര്‍ണായകമാണെന്നും മന്ത്രി കണ്ണൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com