സേലത്ത് സ്വകാര്യ ബസ് അപകടത്തില്‍ ഏഴു മരണം;  ആറുപേര്‍ മലയാളികള്‍

ബെംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്
സേലത്ത് സ്വകാര്യ ബസ് അപകടത്തില്‍ ഏഴു മരണം;  ആറുപേര്‍ മലയാളികള്‍

ചൈന്നൈ: സേലത്ത് ബസുകള്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. മാമാങ്കം റോഡില്‍ വച്ച് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ബംഗളുരുവില്‍ നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. 

മരിച്ചവരില്‍ ആറുമലയാളികളും രണ്ട് സ്ത്രീകളുമുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സേലത്ത് നിന്നും കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന ബസുമായാണ് യാത്രാ ട്രാവല്‍സിന്റെ ബസ്  കൂട്ടിയിടിച്ചത്. മരിച്ചവരില്‍ കോട്ടയം സ്വദേശി ജിമ്മി ജേക്കബിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

മുപ്പതിലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ സേലത്തെ സ്വകാര്യ ആശുപത്രിയിലും സര്‍ക്കാര്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. നിയന്ത്രണംവിട്ട തമിഴ്‌നാട് ബസ് സ്വകാര്യബസില്‍ ഇടിക്കുകയായിരുന്നു. ബസുകള്‍ ദേശീയപാതയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com