ഉരുൾ പൊട്ടലിൽ തകർന്ന വീടിന്റെ അടിത്തറയിൽ നിന്ന് ഉറവ ; നിസ്സഹായരായി വീട്ടുകാർ 

ഉറവ രൂപപ്പെട്ടതോടെ വീടിനുള്ളിൽ വൻ ഗർത്തവും ഉണ്ടായിരിക്കുകയാണ്
ഉരുൾ പൊട്ടലിൽ തകർന്ന വീടിന്റെ അടിത്തറയിൽ നിന്ന് ഉറവ ; നിസ്സഹായരായി വീട്ടുകാർ 

ഇടുക്കി : ഉരുൾ പൊട്ടലിൽ ഭാഗികമായി തകർന്ന വീടിന്റെ അടിത്തറയിൽ നിന്ന് ഉറവ പൊട്ടി. ചുരുളി നരിതൂക്കിൽ ബിജുവിന്റെ വീടിന്റെ അടിത്തറയിൽ നിന്നാണ് ഉറവ പൊട്ടിയത്. ഉറവ രൂപപ്പെട്ടതോടെ വീടിനുള്ളിൽ വൻ ഗർത്തവും ഉണ്ടായിരിക്കുകയാണ്. 

15 നാണ് ഇവിടെ ഉരുൾപൊട്ടലുണ്ടായത്. അപകടത്തെ തുടർന്ന് വാസയോഗ്യമല്ലാതായ വീട്ടിൽ നിന്നു താമസം മാറ്റിയ ബിജുവും കുടുംബവും പിറ്റേന്ന് സാധനങ്ങൾ മാറ്റാൻ എത്തിയപ്പോഴാണ്  വീടിന്റെ അടിത്തറയിൽ നിന്ന് ഉറവ പൊട്ടിയൊഴുകുന്നതു കണ്ടത്. വെള്ളപ്പാച്ചിലിൽ അടിത്തറ ദുർബലമായതോടെ വീട് എപ്പോൾ വേണമെങ്കിലും നിലംപതിക്കാമെന്ന നിലയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com