എലിപ്പനി: ആറു ജില്ലകളില്‍ അതീവജാഗ്രത

എലിപ്പനിക്കെതിരെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത
എലിപ്പനി: ആറു ജില്ലകളില്‍ അതീവജാഗ്രത

കൊച്ചി: എലിപ്പനിക്കെതിരെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അത്യാവശ്യം വേണ്ട മരുന്നുകളെല്ലാം ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. മരുന്ന് ക്ഷാമമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യണം.

വരുംദിവസങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ താത്കാലിക ആശുപത്രികള്‍ ആരംഭിക്കും. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, കോളറ എന്നീ രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. ശുചീകരണത്തിന് ഇറങ്ങുന്നവര്‍ മുന്‍കരുതലെടുക്കണം

ആരോഗ്യവകുപ്പിന്റെ ചികിത്സാ പ്രോട്ടോകോളിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

പ്രളയമേഖലയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എത്രയും വേഗം പ്രതിരോധ മരുന്ന് കഴിക്കണം

പ്രതിരോധമരുന്നുകള്‍ കഴിച്ചവരും ശുചീകരണ വേളയില്‍ കയ്യുറയും കാലുറയും ധരിക്കണം

പ്രളയമേഖലയിലുള്ളവരും പ്രവര്‍ത്തിച്ചവരും പനി, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ വേഗം ചികിത്സ തേടുക

ജലാശയങ്ങള്‍ ക്ലോറിനേറ്റ് ചെയ്യുക

വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കരുത്

എലികളെ കൊല്ലാന്‍ എലിവിഷത്തിന് പകരം എലിക്കെണി ഉപയോഗിക്കുക
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com