എലിപ്പനി ബാധിച്ച് ഇന്ന് മരിച്ചത് ഒന്‍പത് പേര്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തറന്നു; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഇന്നും ഇന്നലെയുമായി സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി - മരണസംഖ്യ ഇനിയും ഉയരുമെന്ന് ആരോഗ്യവകുപ്പ്‌ 
എലിപ്പനി ബാധിച്ച് ഇന്ന് മരിച്ചത് ഒന്‍പത് പേര്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തറന്നു; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് മരിച്ചത് ഒന്‍പത് പേര്‍. ഇതോടെ ഇന്നും ഇന്നലെയുമായി മരിച്ചവരുടെ എണ്ണം പത്തൊന്‍പതായി. ഇന്ന് മരിച്ച എട്ടുപേരില്‍ മൂന്ന് പേരുടെത് എലിപ്പനിയാണെന്ന് സ്ഥീരികരിച്ചു. അഞ്ചുമരണം എലിപ്പനി രോഗലക്ഷണങ്ങളോടെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. 

കോഴിക്കോട് -3, പാലക്കാട് -3,  മലപ്പുറം- 2, തിരുവനന്തപുരത്ത് ഒരാളുമാണ് മരിച്ചത്. ഇന്ന് 33 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കോഴിക്കോട് ഡിഎംഒ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക് കൂട്ടല്‍

ഇന്നലെ മാത്രം 92 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി ആശുപത്രികളിലെത്തിയിരുന്നു ഇതില്‍ 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെയും ഇന്നുമായി ചികില്‍സയിലായിരുന്ന 13 പേര്‍ മരിച്ചതോടെ മരണ സംഖ്യ 59 ആയി ഉയര്‍ന്നു. ഓഗസ്റ്റ് മുതല്‍ ഇന്നലെ വരെ 269 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 651 പേര്‍ രോഗ ലക്ഷണങ്ങളോടെ ഇതുവരെ ചികിത്സ തേടി. 

എലിപ്പനി പിടിപെട്ടവരുടെ എണ്ണം സംസ്ഥാനത്ത് ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. മരണസംഖ്യയിലും വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ്. ഇതോടെയാണ് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ശ്വാസകോശത്തെ ബാധിക്കുന്ന തരം എലിപ്പനിയാണ് പടരുന്നതെന്നതിനാല്‍ മരണ നിരക്ക് കൂടിയേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. 

കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ പനി, തലവേദന അടക്കം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വൈദ്യ സഹായം തേടണമെന്ന മുന്നറിയിപ്പുണ്ട്. പ്രളയ ജലവുമായി സംമ്പര്‍ക്കമുണ്ടായാല്‍ ഉടന്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണം. 

എലിപ്പനി ബാധിതരെ കിടത്താന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജക്കിക്കിയിട്ടുണ്ട്. വെന്റിലേറ്റര്‍ അടക്കം സൗകര്യങ്ങളും ആശുപത്രികളിലൊരുക്കിയിട്ടുണ്ട്. പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിനും ചികില്‍സയ്ക്ക് ആവശ്യമായ പെന്‍സിലിനും എല്ലാ ആശുപത്രികളിലും ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com