കോഴിക്കോട് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

കോഴിക്കോട്: നവജാതിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ ബാലുശേരിയിലാണ് ദാരുണ സംഭവം. സംഭവത്തില്‍ കുട്ടിയുടെ മാതാവ് റിന്‍ഷയെ പൊലീസ് അറസ്റ്റ് ചെയ്തു. റിന്‍ഷയെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

ഇന്ന് പുലര്‍ച്ചയാണ് സംഭവം പുറത്തറിയുന്നത്. റിന്‍ഷ തന്നെയാണ് വിവരം പുറത്ത് പറയുന്നത്. ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. 

ഇവര്‍ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. അപമാനം ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇവര്‍ നാല് വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com