മന്ത്രിസഭാ യോഗത്തില്‍ ഇ പി ജയരാജന്‍ അധ്യക്ഷനാകും ; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയും ജയരാജന്

മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകള്‍ ഇഫയല്‍ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും
മന്ത്രിസഭാ യോഗത്തില്‍ ഇ പി ജയരാജന്‍ അധ്യക്ഷനാകും ; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയും ജയരാജന്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് പോയ സാഹചര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിക്കും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയും ജയരാജനാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കുന്നതും ഇ പി ജയരാജന്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

അതേസമയം മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകള്‍ ഇഫയല്‍ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കില്‍ ചികിത്സക്കായാണ് മുഖ്യമന്ത്രി പുറപ്പെട്ടിരിക്കുന്നത്. നേരത്തെ കഴിഞ്ഞമാസം 19ന് പോകാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കേരളത്തിലുണ്ടായ പ്രളയം കാരണം യാത്ര മാറ്റിവെക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ 4.40നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചത്. ഭാര്യ കമലവിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിയെ യാത്ര അയയ്ക്കാനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. അമേരിക്കയിലെ മിനസോട്ടയിലുള്ള മയോക്‌ളിനിക്കില്‍ അദ്ദേഹം പരിശോധനകള്‍ക്ക് വിധേയനാവും. 17 ദിവസമാണ് അമേരിക്കയില്‍ അദ്ദേഹം ചികിത്സയ്ക്ക് വിധേയനാകുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com