മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല: ഇതുവരെ എങ്ങനെയാണോ അങ്ങനെ തന്നെ തുടരും: ഇപി ജയരാജന്‍

മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി ഇപി ജയരാജന്‍.
മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല: ഇതുവരെ എങ്ങനെയാണോ അങ്ങനെ തന്നെ തുടരും: ഇപി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി ഇപി ജയരാജന്‍. ഭരണരംഗത്ത് ഇതുവരെ എങ്ങനെയാണോ അതുപോലെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസക്യാംപില്‍ നിന്ന് പോകുന്നവര്‍ക്ക് നല്‍കുമെന്ന പ്രഖ്യാപിച്ച 10000 രൂപ എല്ലാവര്‍ക്കും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞു. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനായി മന്ത്രിസഭ തന്നെ ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ കമ്മിറ്റിയായിരിക്കും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക. എലിപ്പനിയുടെ കാര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്കു തിരിച്ച സാഹചര്യത്തില്‍ മന്ത്രിസഭായോഗങ്ങളില്‍ മന്ത്രി ഇപി ജയരാജന്‍ അധ്യക്ഷത വഹിക്കുമെന്ന് അറിയിച്ചിരുന്നു. ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കാനുള്ള ചുമതലയും ഇദ്ദേഹത്തിനാണ്.

എന്നാല്‍ മുഖ്യമന്ത്രിയുടെ ചുമതല പകരം ആര്‍ക്കും നല്‍കിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകള്‍ ഇഫയല്‍ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. 
ഇന്ന് പുലര്‍ച്ചെ 4.40 നാണ് മുഖ്യമന്ത്രി യാത്ര പുറപ്പെട്ടത്. മൂന്ന് ആഴ്ചയാണ് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് വിധേയനാകുക. ഭാര്യ കമലയും ഒപ്പമുണ്ട്.

അതീവ രഹസ്യമായിട്ടായിരുന്നു ഇന്നത്തെ യാത്രക്കുള്ള തീരുമാനം എടുത്തത്. പൊതുഭരണ വകുപ്പ് സെക്രട്ടറി അടക്കം മൂന്ന് പേര്‍ക്ക് മാത്രമാണ് ഈ കാര്യം അറിയാമായിരുന്നത്. കഴിഞ്ഞമാസം 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും കേരളത്തിലുണ്ടായ പ്രളയം കാരണം ആ യാത്ര നീട്ടിവെക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com