രാജമലയില്‍ നീലക്കുറുഞ്ഞി പൂത്തു; പ്രവേശനം അനുവദിച്ചു

സഞ്ചാരികള്‍ക്ക് രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെ രാജമലയിലേക്ക് പ്രവേശനം അനുവദിച്ചു. മുതിര്‍ന്നവര്‍ക്ക് 1120 രൂപയും കുട്ടികള്‍ക്ക് 90 രൂപയും വിദേശികള്‍ക്ക് 400 രൂപയുമാണ് പ്രവേശനഫീസ്
രാജമലയില്‍ നീലക്കുറുഞ്ഞി പൂത്തു; പ്രവേശനം അനുവദിച്ചു

മൂന്നാര്‍: രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തു. കൂട്ടത്തോടെ പൂക്കുന്നതിന് പകരം ഇത്തവണ ഇടവിട്ടാണ് പൂത്തത്. അടുത്ത പത്ത് ദിവസം തുടര്‍ച്ചയായി വെയില്‍ ലഭിച്ചാല്‍ കൂട്ടത്തോടെ പൂക്കുമെന്ന് ഇരവികുളം ദേശീയോദ്യാനം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് സന്ദീപ് പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരം വരെ പൂക്കാലം നീണ്ടുനില്‍ക്കും

സഞ്ചാരികള്‍ക്ക് രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെ രാജമലയിലേക്ക് പ്രവേശനം അനുവദിച്ചു. മുതിര്‍ന്നവര്‍ക്ക് 1120 രൂപയും കുട്ടികള്‍ക്ക് 90 രൂപയും വിദേശികള്‍ക്ക് 400 രൂപയുമാണ് പ്രവേശനഫീസ്.

രാജമലയിലേക്ക് വാഹനത്തില്‍ എത്താന്‍ കഴിയില്ല. മണ്ണിടിച്ചിലില്‍ മൂന്നാര്‍ - മറയൂര്‍ റൂട്ടിലുള്ള പെരിയവരെ പാലവും അപ്രോച്ച് റോഡും തകര്‍ന്നിരിക്കുകയാണ്. പെരിയവരെ പാലത്തിന് സമീപം ഇറങ്ങി നടപ്പാതയിലൂടെ കടനന്നുമറ്റു വാഹനങ്ങളില്‍ ദേശീയദ്യോനത്തിന്റെ കവാടത്തിലെത്താം. രാജമലയിലേക്കുള്ള ഏകപ്രവേശന മാര്‍ഗമാണ് പെരിയവരെ പാലം. ഒരാഴ്ചയ്ക്കുളളില്‍ താത്കാലിക പാലം പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com