'വെള്ളമുണ്ടോ സാറേ...'; ഹൃദയത്തില്‍ തറയ്ക്കുന്ന ചോദ്യം; കുടിവെള്ളമില്ലാതെ കുട്ടനാട്

പ്രളയം കഴിഞ്ഞിട്ടും ഇനിയും വെള്ളമിറങ്ങാത്ത കുട്ടനാട്ടില്‍ ജനജീവിതം ഓരോദിവസവും ദുസ്സഹമാകുകയാണ് 
'വെള്ളമുണ്ടോ സാറേ...'; ഹൃദയത്തില്‍ തറയ്ക്കുന്ന ചോദ്യം; കുടിവെള്ളമില്ലാതെ കുട്ടനാട്

പ്രളയം കഴിഞ്ഞിട്ടും ഇനിയും വെള്ളമിറങ്ങാത്ത കുട്ടനാട്ടില്‍ ജനജീവിതം ഓരോദിവസവും ദുസ്സഹമാകുകയാണ്. കുടിവെള്ളം കിട്ടാനില്ലാതെ കുട്ടനാട്ടുകാര്‍ വലയുകയാണെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് പറഞ്ഞു. സ്ഥിതി രൂക്ഷമാണ്. കുടിവെള്ള വിതരണം പഞ്ചായത്തുകളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അത് കൊണ്ട് മാത്രമാകില്ല. ജില്ലാ ഭരണകൂടം നന്നായി ഇടപെടണം. ആലപ്പുഴ നഗരത്തിന്റെ തൊട്ടടുത്തുള്ള കൈനകരിയുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റ് പഞ്ചായത്തുകളുടെ സ്ഥിതി ഊഹിക്കാമല്ലോ?-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പറഞ്ഞു. 

കുട്ടനാട്ടുകാരുടെ അവസ്ഥ വിവരച്ചുകൊണ്ട് ആഞ്ചലോസ് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം: 

പുലിയൂരില്‍ വെച്ച് ഒരു വിദ്യാര്‍ത്ഥിനി റോഡിലിറങ്ങി വന്ന് ഞങ്ങളോട് വെള്ളം ചോദിച്ചു. ഉള്‍ പ്രദേശങ്ങളില്‍ കുടിവെള്ളമില്ല. ഉടന്‍ മന്ത്രി കെ.രാജുവിനെയാണ് വിളിച്ചത്. അദ്ദേഹം ഇടപെട്ട് കുറെ വെള്ളമെത്തിച്ചു. ഇന്നലെ കൈനകരിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ഞങ്ങളുടെ ബോട്ടില്‍ നോക്കി 'വെള്ളമുണ്ടോ സാറേ ' എന്ന് ചോദിച്ചു. ഹൃദയത്തില്‍ തറക്കുന്ന ചോദ്യം. ബോട്ടിലുണ്ടായിരുന്ന വെള്ളം ആ കുട്ടിക്ക് നല്‍കി.സ്ഥിതി രൂക്ഷമാണ്. കുടിവെള്ള വിതരണം പഞ്ചായത്തുകളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അത് കൊണ്ട് മാത്രമാകില്ല. ജില്ലാ ഭരണകൂടം നന്നായി ഇടപെടണം. ആലപ്പുഴ നഗരത്തിന്റെ തൊട്ടടുത്തുള്ള കൈനകരിയുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റ് പഞ്ചായത്തുകളുടെ സ്ഥിതി ഊഹിക്കാമല്ലോ? കുട്ടനാട്ടുകാരെ സ്വീകരിക്കുവാനും അവര്‍ക്ക് ക്യാമ്പുകളൊരുക്കുവാനും എത്തിയ ആലപ്പുഴ നഗരത്തിലെ യുവാക്കളോടും സന്നദ്ധ സംഘടനകളോടുമുള്ള അഭ്യര്‍ത്ഥനയാണ്. നിങ്ങള്‍ കൂടി രംഗത്തിറങ്ങണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com